kannur local

എസ്ഡിപിഐ ധര്‍മടം മണ്ഡലം പ്രതിനിധിസഭ സമാപിച്ചു

കാടാച്ചിറ: എസ്ഡിപിഐ ധര്‍മടം മണ്ഡലം പ്രതിനിധി സഭ കാടാച്ചിറ പള്ളിപ്രം പ്രഭാകരന്‍ നഗറില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ടി വി ഷംസീര്‍ പ്രവര്‍ത്തന റിപോര്‍ട്ടും വൈസ് പ്രസിഡന്റ് ടി സി നിബ്രാസ് രാഷ്ട്രീയ റിപോര്‍ട്ടും അവതരിപ്പിച്ചു.
ജോയിന്റ് സെക്രട്ടറി ഫൈസല്‍ പൊതുവാച്ചേരി, ജില്ലാ കമ്മിറ്റിയംഗം സജീര്‍ കീച്ചേരി സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികള്‍: മുസ്തഫ കൂടക്കടവ്(പ്രസിഡന്റ്), അന്‍സാരി കാടാച്ചിറ(സെക്രട്ടറി), ഫൈസല്‍ പൊതുവാച്ചേരി(വൈസ് പ്രസിഡന്റ്), ടി കെ സാഹിര്‍(ജോയിന്റ് സെക്രട്ടറി), പി ടി വി ഷംസീര്‍ (ഖജാഞ്ചി), മുഹമ്മദ് പറമ്പായി, വി ഫഹദ്, കെ ആരിഫ്, യു എം അഫ്‌സര്‍ (കമ്മിറ്റിയംഗങ്ങള്‍).
Next Story

RELATED STORIES

Share it