malappuram local

എസ്ഡിപിഐ ധര്‍ണ നടത്തി

താനൂര്‍: ബാബരി മസ്ജിദിന്റെ തകര്‍ച്ച ഭരണഘടനയുടെ തകര്‍ച്ചയാണ്് ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണത്തിലൂടെയാണ് രാഷ്ട്രം പുനസ്ഥാപിക്കുക സന്ദേശത്തില്‍ എസ്ഡിപിഐ ദേശിയതലത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മണ്ഡലം എസ്ഡിപിഐ കമ്മിറ്റി താനൂരില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്‌റാമുല്‍ ഹഖ് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് സി സുലൈമാന്‍,സെക്രട്ടറി പി റഫീഖ്, ലത്തീഫ് പാലേരി,സി പി ഗഫൂര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം ടി വി ഉമ്മര്‍കോയ,മണ്ഡലം ഭാരവാഹികളായ യാഹു, എം ടി അബ്ദുറഹ്മാന്‍, അബ്ദു,സിദ്ദിക്ക്, റസാഖ്, നവാസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it