kozhikode local

എസ്ഡിപിഐ തിരുവള്ളൂര്‍ ബ്ലോക്ക് ഓഫിസ് മാര്‍ച്ച് നടത്തി

വടകര: തിരുവള്ളൂരില്‍ വൂദ്ധയെ വീടുകയറി ആക്രമിച്ച കോണ്‍ഗ്രസ് നേതാവും, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ തിരുവള്ളൂര്‍ മുരളിക്കെതിരേ നടപടിയെടുക്കണമെന്നാശ്യപ്പെട്ട് എസ്ഡിപിഐ കുറ്റിയാടി മണ്ഡലം കമ്മിറ്റി തോടന്നൂര്‍ ബ്ലോക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് എഡ്‌സിപിഐ ജില്ലാ സെക്രട്ടറി സാലിം പുനത്തില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുറ്റിയാടി മണ്ഡലം വൈ. പ്രസിഡണ്ട് ആര്‍ം റഹീം മാസ്റ്റര്‍ അദ്ധ്യഷത വഹിച്ചു. മൂത്തുതങ്ങള്‍, റസാഖ് മാക്കൂല്‍, സവാദ് വടകര, റഷീദ് ഉമരി, ലത്തീഫ് വക്കത്ത് സംസാരിച്ചു. തോടന്നൂര്‍ ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ബ്ലോക്ക് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ചിന് റഷിദ് ഉമരി, യുസുഫ് ചെമ്മരത്തൂര്‍, വക്കത്ത് ലത്തീഫ്, സമദ് തോടന്നൂര്‍, കരീം തോടന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it