kozhikode local

എസ്ഡിപിഐ തിരുവമ്പാടി ജാഥാ പര്യടനം

മുക്കം: ഗെയില്‍ ഭരണ-പ്രതിപക്ഷ വഞ്ചന തിരിച്ചറിയുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം കമ്മറ്റി നടത്തുന്ന കാംപയിന്റെ ഭാഗമായി നടക്കുന്ന പ്രചരണ വാഹനജാഥ കാരശ്ശേരി പഞ്ചായത്തില്‍ പര്യടനം നടത്തി. നോര്‍ത്ത് കാരശ്ശേരിയില്‍ മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി കെ ഉസ്മാനലി, ഇ കെ കോമു സംസാരിച്ചു.
കറുത്ത പറമ്പ്, വലിയപറമ്പ് , സര്‍ക്കാര്‍പറമ്പ്, കക്കാട്, എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ജാഥ നെല്ലിക്കാപറമ്പില്‍ സമാപിച്ചു. യോഗത്തില്‍ ടി പി മുഹമ്മദ്, പി കെ ഉസ്മാനലി, എം പി സലാം ഹാജി, സുബൈര്‍ പൊയില്‍ക്കര സംസാരിച്ചു. കെ മമ്മദ്, എച്ച് ഷാജഹാന്‍, ഒ ഹംസ, എ കെ ഷെബീര്‍ നേതൃത്വം നല്കി. സമാപന ദിവസമായ ഇന്ന് ജാഥ കൊടിയത്തൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും.
Next Story

RELATED STORIES

Share it