എസ്ഡിപിഐ ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് സമ്മാനിച്ചു

എസ്ഡിപിഐ ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് സമ്മാനിച്ചു
X
KTM_ktm_gl_sdpi_media_award_photo_151206193037916കോട്ടയം: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് മാധ്യമം ദിനപത്രം കൊച്ചി ബ്യൂറോ സീനിയര്‍ കറസ്‌പോണ്ടന്റ് അഷറഫ് വട്ടപ്പാറയ്ക്കു സമ്മാനിച്ചു. കോട്ടയം തിരുനക്കര ഐശ്വര്യ റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് യഹ്‌യ തങ്ങള്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു.
അംബേദ്കര്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ കെ കെ കൊച്ച് അംബേദ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദലിത് പിന്നാക്ക ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ ഐക്യമാണ് ഇന്ത്യയെ നിലനിര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിഎച്ച്ആര്‍എം ചെയര്‍പേഴ്‌സണ്‍ സെലീന പ്രക്കാനം, ദലിത് ചരിത്രകാരന്‍ ഒര്‍ണ കൃഷ്ണന്‍കുട്ടി, മംഗളം ദിനപത്രം കോട്ടയം ബ്യൂറോ ചീഫ് ഷാലു മാത്യു, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സമിതിയംഗം അജ്മല്‍ ഇസ്മയീല്‍, ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ അലിയാര്‍, അവാര്‍ഡ് ജേതാവ് അഷ്‌റഫ് വട്ടപ്പാറ സംസാരിച്ചു.
Next Story

RELATED STORIES

Share it