എസ്ഡിപിഐ ഡിമാന്‍ഡ് മാര്‍ച്ച് മാറ്റിവച്ചു
BY kasim kzm31 May 2018 4:15 AM GMT
kasim kzm31 May 2018 4:15 AM GMT
മലപ്പുറം: മലപ്പുറത്തോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ എംഎല്‍എ ഓഫിസുകളിലേയ്ക്ക് ജൂണ്‍ 1, 2 തിയ്യതികളില്‍ എസ്ഡിപിഐ നടത്താനിരുന്ന ഡിമാന്റ് മാര്‍ച്ച് മാറ്റിവച്ചു. പകര്‍ച്ചാവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് ജേതാക്കളുള്ള ജില്ലയെന്ന് ആഹ്ലാദിക്കുമ്പോഴും തുടര്‍ പഠനത്തിന് ഇവിടെ സൗകര്യമില്ല.
ജില്ലയില്‍ കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പ്ലസ്വണ് പ്രവേശനം ലഭിക്കാതെ പുറത്തിരിക്കേണ്ടി വരും. വിജയികളെ അനുമോദിക്കുന്നതില്‍ മാത്രം മല്‍സരിക്കുന്ന എംഎല്‍എമാര്‍ തുടര്‍പഠനത്തിന് അവസരമൊരുക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് എംഎല്‍എ ഓഫിസുകളിലേയ്ക്ക് ഡിമാന്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് അടിയന്തര പ്രാധാന്യം നല്‍കേണ്ടതിനാലാണ് ഡിമാന്റ് മാര്‍ച്ച് മാറ്റിവയ്ക്കുന്നതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം അറിയിച്ചു. ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ അബ്ദുല്‍ മജീദ്, ജലീല്‍ നീലാമ്പ്ര, കൃഷ്ണന് എരഞ്ഞിക്കല്‍, അഡ്വ.സാദിഖ് നടുത്തൊടി, ഡോ. സി എച്ച് അഷ്റഫ്, ടി എം ഷൗക്കത്ത്, എ സൈതലവി ഹാജി, മുസ്തഫ, ബീരാന് കുട്ടി, ബാബുമണി സംസാരിച്ചു.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT