Kottayam Local

എസ്ഡിപിഐ ജില്ലാ നേതൃസംഗമം നടത്തി

ഏറ്റുമാനൂര്‍:  എസ്ഡിപിഐ ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ അമലാ ഓഡിറ്റോറിയോത്തില്‍ (മന്‍സൂര്‍ തെങ്ങണ നഗര്‍) രാവിലെ 10ന് ജില്ലാ പ്രസിഡന്റ് സി എച്ച് ഹസീബ് പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്കു തുടക്കമായി. തുടര്‍ന്ന് നടന്ന സംഗമം സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാര്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷങ്ങള്‍ ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന പറഞ്ഞിട്ട് ഇപ്പോള്‍ സാധാരണക്കാരന്റെ പണം ബാങ്കുകള്‍ വഴി ഊറ്റിക്കൊണ്ടിരിക്കുകയാണ്. സര്‍വമാന മേഖലകളെയും ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുകയും ജനത്തെ പൊറുതിമുട്ടിക്കുകയും ചെയ്യുന്ന നിലപാടാണ് കഴിഞ്ഞകാലങ്ങളില്‍ സ്വീകരിച്ചുവരുന്നത്. കോ ര്‍പറേറ്റുകള്‍ക്ക് ഒപ്പം നിന്നുള്ള ഭരണമാണ് കേരളത്തില്‍ പിണറായി സര്‍ക്കാരും കാഴ്ചവയ്ക്കുന്നത്. സമരങ്ങളെ അടിച്ചമര്‍ത്തുകയും ജനദ്രോഹ നടപടികള്‍ സ്വീകരിക്കുകയും പോലിസ് സംവിധാനത്തെ കയറൂരിവിടുകയും ചെയ്യുകയാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി എച്ച് ഹസീബ് അധ്യക്ഷത വഹിച്ചു. 'ജാതി വാഴുന്ന ഇന്ത്യ' എന്ന വിഷയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ ക്ലാസ് നയിച്ചു. ഇപ്പോഴും ജാതി വ്യവസ്ഥ ഇന്ത്യയെ കാര്‍ന്നു തിന്നുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'നാടിന്റെ നായകന്‍' എന്ന വിഷയത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം ഡോ. സി എച്ച് അശ്‌റഫ് ക്ലാസ് നയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന ജന. സെക്രട്ടറി റോയി അറയ്ക്കലും സെക്രട്ടറി കെ എസ് ഷാനും ക്ലാസുകള്‍ നിയന്ത്രിച്ചു. പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റസിയാ ഷെഹീര്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് സാലി എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി ഷെമീര്‍ അലിയാര്‍ വാര്‍ഷിക പ്ലാന്‍ അവതരിപ്പിച്ചു. എസ്ഡിപിഐ സം സ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി സമാപന സമ്മേളനത്തില്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ്, ജന. സെക്രട്ടറി അല്‍ത്താഫ് ഹസന്‍, സെക്രട്ടറി പി കെ സിറാജുദ്ദീന്‍, ഖജാഞ്ചി മുഹമ്മദ് സിയാദ്, കമ്മിറ്റിയംഗങ്ങളായ കെ യു അലിയാര്‍, സി പി അജ്മല്‍, ബിലാല്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it