Flash News

എസ്ഡിപിഐ ക്യാംപയിന്‍: മുംബയില്‍ 25ന് സെമിനാര്‍

എസ്ഡിപിഐ ക്യാംപയിന്‍: മുംബയില്‍ 25ന് സെമിനാര്‍
X
sdpiമുംബയ് : സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ വര്‍ഗീയ തീവ്രവാദത്തിനെതിരെ രാജ്യവ്യാപകമായി തുടക്കമിട്ട 'നിവര്‍ന്നു നില്‍ക്കൂ മുട്ടിലിഴയരുത്' ക്യാംപയിന് മുബൈ നഗരത്തില്‍ ഉജ്വല പ്രതികരണം. ഡിസംബര്‍ 10 മുതല്‍ 31 വരെ നടത്തുന്ന ക്യാംപയിന്റെ ഭാഗമായി പൊതുയോഗങ്ങള്‍, സെമിനാറുകള്‍, ലഘുലേഖ വിതരണം, തെരുവുനാടകങ്ങള്‍ തുടങ്ങിയവ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി മുംബയ് സിഎസ്ടി മറാത്തി പത്രകാര്‍ ഭവന്‍ ഹാളില്‍ 25ന് വൈകീട്ട്് 5ന് നടക്കുന്ന 'വര്‍ഗീയത രാജ്യം ഭരിക്കുമ്പോള്‍' സെമിനാറില്‍ എസ് ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ സയീദ്, ലോക് ശാസന്‍ പ്രക്ഷോഭ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ബി ജി കോള്‍സെ പാട്ടീല്‍, ഗുര്‍സിക്ക് മിഷന്‍ നേതാവ് കവ്‌നീത് സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്് ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷണ സ്വാതന്ത്ര്യം, വര്‍ഗീയവല്‍കരണം, ലവ് ജിഹാദ്, തീവ്രവാദ ആരോപണങ്ങള്‍, ദളിതുകള്‍ക്ക്് നേരെയുള്ള ആക്രമണം തുടങ്ങി നിരവധി വിഷയങ്ങളില്‍ വ്യാപകമായ പ്രചാരണം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍  എസ് ഡി പി ഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സാദിക് ഖുറേഷി, മുംബൈ ജില്ലാ പ്രസിഡന്റ് അംസദ് ഷെയ്ഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it