എസ്ഡിപിഐ കുറ്റവിചാരണ ഇന്ന്

കൊച്ചി: പോലിസ് വീഴ്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്തു പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി പദമൊഴിയണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ഇന്നു വ്യാപകമായി കുറ്റവിചാരണ സംഘടിപ്പിക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ അറിയിച്ചു. ഗെയില്‍, ദേശീയപാത, വടയംപാടി ജാതിമതില്‍, എറണാകുളം ഐ.ഒ.സി, കീഴാറ്റൂര്‍ വയല്‍ക്കിളി സമരങ്ങളില്‍ അടിച്ചമര്‍ത്തല്‍ നയമാണ് പോലിസ് പിന്തുടര്‍ന്നത്. കെവിന്‍, ശ്രീജിത്ത്, വിനായകന്‍ കൊലപാതകങ്ങളിലും പോലിസ് പ്രതിസ്ഥാനത്താണ്. പിണറായി ആഭ്യന്തരം ഒഴിഞ്ഞ് പോലിസിനെ ജനക്ഷേമമാക്കണം. ഇന്നു വൈകീട്ട് മണ്ഡലം തലങ്ങളില്‍ സംഘടിപ്പിക്കുന്ന കുറ്റവിചാരണ’വിജയകരമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിപാ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തില്‍ കോഴിക്കോടും മലപുറത്തുംപരിപാടി ഉണ്ടായിരിക്കുന്നതല്ലെന്നും റോയ് അറക്കല്‍, സി പി എ ലത്തീഫ് അറിയിച്ചു.





Next Story

RELATED STORIES

Share it