malappuram local

എസ്ഡിപിഐ കുടുംബസംഗമവും ഇഫ്താര്‍ മീറ്റും

എടരിക്കോട്: എസ്ഡിപിഐ എടരിക്കോട് പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. പുതുപ്പറമ്പ് ഡയമണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ദേശീയ പ്രസിഡന്റ് എ സഈദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡോ. സി എച്ച് അഷ്‌റഫ് സന്തുഷ്ട കുടുംബം എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു.
ടി അബ്ദുറഹ്മാന്‍ ബാഖവി (ഇമാം കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ്), പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പൂവഞ്ചേരി, തറമ്മല്‍ മുസ്തഫ, കെ പി ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ഇക്‌റാമുല്‍ ഹഖ്, ജില്ലാ ഖജാഞ്ചി സൈതലവി ഹാജി, മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ ഹാജി, അബൂബക്കര്‍, ഹിദായത്ത് മങ്ങാടന്‍, സി എച്ച് ഷബീര്‍ മുസ്‌ലിയാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it