wayanad local

എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ ഇന്ന്

കല്‍പ്പറ്റ: മുന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ എസ്ഡിപിഐ ഇന്നു കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കള്‍ പങ്കെടുക്കും. സംവരണത്തിന്റെ മാനദണ്ഡം ജാതിയും സാമൂഹിക പിന്നാക്കാവസ്ഥയുമാണെന്ന് ഭരണഘടന തന്നെ വ്യക്തമാക്കുന്നു. ഇതു മറികടന്ന് മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള നീക്കം നിലവിലെ സംവരണ വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കും. ഇടതുസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന താല്‍പര്യം രാഷ്ട്രീയ നേട്ടമാണ്. ഇത് ഏറെ പ്രതിസന്ധി സൃഷ്ടിക്കും- ജില്ലാ കമ്മിറ്റി വിലയിരുത്തി.
Next Story

RELATED STORIES

Share it