thrissur local

എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ ഇന്ന്

തൃശൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക, പത്തു ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ഇന്ന് രാവിലെ 11 ന് കലക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും. ധര്‍ണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് അധ്യക്ഷത വഹിക്കും. എഴുത്തച്ഛന്‍ സമാജം സംസ്ഥാന പ്രസിഡന്റ് കെ ജി അരവിന്ദക്ഷന്‍, കേരള ജനത പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി എ കുട്ടപ്പന്‍, പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് ഷെഫീഖ്, ദലിത് ആക്ടിവിസ്‌റ് പി വി സജീവ് കുമാര്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍ സംസാരിക്കും.
Next Story

RELATED STORIES

Share it