kozhikode local

എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ ഇന്ന്

കോഴിക്കോട്: മുന്നോക്ക ജാതി സംവരണം ഭരണഘടന വിരുദ്ധം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക, 10 ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കലക്ടറേറ്റ് ധര്‍ണ സംഘടിപ്പിക്കുമെന്നു എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി അറിയിച്ചു. ഇന്ന് രാവിലെ 10ന് എരഞ്ഞിപ്പാലത്ത് നിന്നാരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് സിവില്‍ സ്റ്റേഷനു മുന്നില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്ടിയു) സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) ജില്ലാ പ്രസിഡന്റ് പി ടി ജനാര്‍ദ്ദനന്‍, മുസ്‌ലിം എജ്യുക്കേഷനല്‍ സൊസൈറ്റി(എംഇഎസ്) ജില്ലാ ജനറല്‍ സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്, അംബേദ്ക്കര്‍ ധര്‍മ പരിപാലന സംഘം (എഡിപിഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ നെല്ലിക്കുന്ന്, മുസ്‌ലിം സര്‍വീസ് സൊസൈറ്റി(എംഎസ്എസ്) ജില്ലാ വൈസ് പ്രസിഡന്റ് പി പി അബ്ദുര്‍റഹ്മാന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍, സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ്ഡിടിയു), ജില്ലാ പ്രസിഡന്റ് കബീര്‍ തിക്കോടി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് കെ പി അല്‍ഫിയ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് എം സി സക്കീര്‍, നാഷനല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യൂഎഫ്) ജില്ലാ പ്രസിഡന്റ് കെ വി ജമീല ടീച്ചര്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, ഖജാഞ്ചി മുസ്തഫ പാലേരി സംസാരിക്കും.
Next Story

RELATED STORIES

Share it