kozhikode local

എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി ഹമീദ് മാസ്റ്റര്‍ പത്രിക സമര്‍പ്പിച്ചു

വടകര: വടകര നിയോജക മണ്ഡലം എസ്ഡിപിഐ-എസ്പി സഖ്യം സ്ഥാനാര്‍ഥി പി അബ്ുല്‍ ഹമീദ് മാസ്റ്റര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 12മണിയോടെ വടകര അസിസ്റ്റന്റ് വരണാധികാരി ഓഫിസര്‍ സുരേഷ് മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ചടങ്ങില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി എ ഹാരിസ്, ജനറല്‍ കണ്‍വീനര്‍ കെ പി ഷമീര്‍, മറ്റു ഭാരവാഹികളായ അസീസ് വെള്ളോളി, റസാഖ് മാക്കൂല്‍, കെ വി പി ഷാജഹാന്‍, ഷംസീര്‍ ചോമ്പാല, ഹംസ ഹാജി, സാലിം അഴിയൂര്‍ എന്നിവരും സംബന്ധിച്ചു. അഴിയൂരില്‍ നിന്ന് പഞ്ചായത്ത് തല നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായെത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. പത്രികയില്‍ അദ്ദഹേത്തിന്റെ സ്വത്തു വിവരങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കയ്യിലായി 5000 രൂപയും ഭാര്യയുടെ കയ്യില്‍ 6000 രൂപയുമാണുള്ളത്. 5,75,000 രൂപ വിലമതിക്കുന്ന സ്വിഫ്റ്റ് കാര്‍, 2,18,454 രൂപ ബാങ്ക് ഡെപ്പോസിറ്റായി തന്റെ പേരിലും ഭാര്യയുടെ പേരില്‍ 20,1133 രൂപയുള്ളതായും പത്രികയില്‍ പറയുന്നു.
കൂടാതെ 3,50,000 രൂപ വിലമതിക്കുന്ന കാര്‍ഷികേതര ഭൂമി തന്റെ പേരിലും ഭാര്യയുടെ പേരില്‍ 14,77,000 വല മതിക്കുന്ന ഭൂമിയുമുണ്ട്. തന്റെ പേരില്‍ 12,33,000 വിലമതിക്കുന്ന വാണിജ്യാവശ്യമുള്ള കെട്ടിടം, 7,50,000 വലവരുന്ന പാര്‍പ്പിടാവശ്യ കെട്ടിടവുതനിക്കുണ്ട്. 19,00,00 രൂപയുടെ സ്വര്‍ണം തന്റെ ഭാര്യയുടെ പേരിലുള്ളതായും അദ്ദേഹം നാമനിര്‍ദ്ദേശ പത്രികയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it