എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി റോയി ചെമ്മനത്തിന് ഭീഷണി

കോട്ടയം: കോട്ടയം മണ്ഡലം എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി റോയി ചെമ്മനത്തിനു ഫോണിലൂടെ അജ്ഞാതന്റെ ഭീഷണി. ഇന്നലെ രാവിലെ ഏഴിന് വിദേശത്തു നിന്നാണ് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നും ദേഹോപദ്രവമുണ്ടാവുമെന്നുമാണ് ഭീഷണി. കോട്ടയം ജില്ലാ പോലിസ് മേധാവിക്ക് റോയി ചെമ്മനം നേരിട്ടെത്തി പരാതി നല്‍കി. ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ വഴങ്ങില്ലെന്നും ശക്തമായി പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ 11ന് കോട്ടയം താലൂക്ക് ഓഫിസില്‍ റോയി ചെമ്മനം പത്രിക സമര്‍പ്പിക്കും.
Next Story

RELATED STORIES

Share it