kozhikode local

എസ്ഡിപിഐ ഇടപെടല്‍: പമ്പ് ഹൗസ് അധികൃതര്‍ സന്ദര്‍ശിച്ചു

ഫറോക്ക്: വര്‍ഷങ്ങളായി ജീര്‍ണാവസ്ഥയിലായ ചുങ്കം ചാത്തന്‍പറമ്പ് കുടുവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് ഫറോക്ക് മുനിസിപ്പല്‍ അധികൃതര്‍ സന്ദര്‍ശിച്ചു. പമ്പിന്റെ അപകടാവസ്ഥ സംബന്ധിച്ച് എസ്ഡിപിഐ. പേട്ട ബ്രാഞ്ച് കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി സുഹറാബി സന്ദര്‍ശനം നടത്തിയത്.
അപകടാവസ്ഥയിലായ പമ്പ് ഹൗസ് അറ്റകുറ്റപ്പണി നടത്താന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഇവര്‍ പറഞ്ഞു. പമ്പ് ഹൗസിന്റെ ചുവരുകള്‍ പൊട്ടിപ്പൊളിയുകയും പൈപ്പുകള്‍ തുടുമ്പെടുത്ത് ജീര്‍ണ്ണിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല സ്വിച്ച് ബോര്‍ഡുകള്‍ നനഞ്ഞ് ഷോക്കടിക്കുന്ന അവസ്ഥയിലുമാണ്. 1968ല്‍ ആരംഭിച്ച ഈ പദ്ധതിയെ നൂറുകണക്കിന് ആളുകളാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.
Next Story

RELATED STORIES

Share it