Alappuzha local

എസ്ഡിപിഐ ഇടപെടല്‍; അധികൃതര്‍ പുനരധിവസ കേന്ദ്രം സന്ദര്‍ശിച്ചു

അമ്പലപ്പുഴ: കടലാക്രമണത്തിനിരയായ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള എസ്ഡിപിഐ ഇടപെടല്‍ അധികാരികളുടെ കണ്ണ് തുറപ്പിച്ചു.
എസ്ഡിപിഐ സ്ഥാനാര്‍ഥി കെ എസ് ഷാന്റെ സ്ഥാനാര്‍ഥി പര്യടനവുമായി ബന്ധപ്പെട്ട് പുറക്കാട് കടലാക്രമണത്തിന്റെ ഇരകളെ പുനരധിവസിപ്പിച്ചിരിക്കുന്ന പഴയ പഞ്ചായത്ത് കെട്ടിടം സന്ദര്‍ശിച്ചിരുന്നു. ഒമ്പത് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രാഥമിക ആവിശ്യം നിര്‍വഹിക്കാന്‍ പരിമിതമായ സൗകര്യമേ നിലവിലുള്ളൂ. സമീപത്തായി കക്കൂസ് ടാങ്ക് പൊട്ടി മലിനജനം കെട്ടികിടക്കുകയാണ്. കുടുംബങ്ങളെ കൂടാതെ അങ്കണവാടിയും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബങ്ങളുടെ ദുരിതങ്ങള്‍ കേട്ടറിഞ്ഞ സ്ഥാനാര്‍ഥി കെ എസ് ഷാന്‍ സംഭവത്തലിടപെടുകയായിരുന്നു.
എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസര്‍ പഴയങ്ങാടി, ഫസല്‍ പുറക്കാട്, ടി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ പുറക്കാട് മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി സമര്‍പ്പിക്കുകയും വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ മെഡിക്കല്‍ ഓഫിസര്‍ അധികൃതരെ ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. വരും ദിവസങ്ങളില്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it