kannur local

എസ്ഡിപിഐ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയായി

ധര്‍മടം: എസ്ഡിപിഐ ധര്‍മടം മണ്ഡലം സ്ഥാനാര്‍ഥി തറമ്മല്‍ നിയാസിന്റെ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയായി. ആദ്യഘട്ടില്‍ പ്രധാനമായും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളിലുമാണ് സ്ഥാനാര്‍ഥി പര്യടനം നടത്തിയത്. മികച്ച സ്വീകരണമാണ് മണ്ഡലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്നുമുതല്‍ പ്രധാന കവലകളിലും ടൗണുകളിലും പര്യടനം നടത്തും. ഇന്ന് രാവിലെ ധര്‍മടം പഞ്ചായത്തിലെ ധര്‍മടം മീത്തലെ പീടിക, ചിറക്കുനി, അണ്ടല്ലൂര്‍ എന്നിവിടങ്ങളിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മൊയ്തുപാലം, യൂത്ത് മഠം എന്നിവിടങ്ങളിലും പര്യടനം നടത്തും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ടി സി നിബ്രാസ്, കണ്‍വീനര്‍ എം എം നദീര്‍, പി പി മുസ്തഫ, പി ടി പി ഷംസീര്‍, തന്‍വീര്‍, മൂസക്കുട്ടി എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it