Kottayam Local

എസ്ഡിപിഐക്ക് ചരിത്ര മുഹൂര്‍ത്തം

ഈരാറ്റുപേട്ട: പ്രഥമ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ഇന്നലെ നടന്ന നഗരസഭാ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എസ്ഡിപിഐ സാരഥികളായി മല്‍സരിച്ച എന്‍ ബിനുനാരായണന്‍, മുഹമ്മദ് ഇസ്മായില്‍ കീഴേടം, ഷൈലാ അന്‍സാരി, സുബൈര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കു വരണാധികാരി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ സാന്നിധ്യത്തില്‍ മുതിര്‍ന്ന കൗണ്‍സിലര്‍ ലൈലാ പരീത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
2010ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കന്നി മല്‍സരത്തിനിറങ്ങി മാതാക്കല്‍ വാര്‍ഡില്‍ നിന്നു പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ബിനു നാരായണന്‍ വിജയിച്ചിരുന്നു. അഞ്ചു വാര്‍ഡുകളില്‍ അന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഈരാറ്റുപേട്ട പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ഈരാറ്റുപേട്ടയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. നഗരസഭയായി ഉയര്‍ത്തിയതിനു ശേഷമുള്ള ആദ്യ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ 13 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചു.
നാല് വാര്‍ഡുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും മൂന്നു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ആറാം വാര്‍ഡില്‍ രണ്ടുവോട്ടുകള്‍ക്ക് ആണ് എസ്ഡിപിഐ സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ഇന്നലെ രാവിലെ നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പാര്‍ട്ടിയുടെ നാലു കൗണ്‍സിലര്‍മാരെ അഭിനന്ദിക്കാന്‍ നിരവധിയാളുകളാണ് മുനിസിപ്പാലിറ്റി ഓഫിസിനു മുന്നിലെത്തിയത്. 18ന് നടക്കുന്ന മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക കക്ഷിയാണ് എസ്ഡിപിഐ. 28 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് 13, യുഡിഎഫ് 11, എസ്ഡിപിഐ നാല് എന്നിങ്ങനെയാണ് കക്ഷിനില.
Next Story

RELATED STORIES

Share it