Flash News

എസ്ഡിടിയു മെയ്ദിന റാലി നടത്തി

എസ്ഡിടിയു മെയ്ദിന റാലി നടത്തി
X


കൊല്ലം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ എസ്ഡിടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വടക്കന്‍ കേരളത്തിലെ പരിപാടി മലപ്പുറം കോട്ടയ്ക്കലിലും തെക്കന്‍ കേരളത്തിലേത് കൊല്ലം ചിന്നക്കടയിലും നടന്നു
ചൂഷകരില്ലാത്ത ലോകം ചൂഷണമില്ലാത്ത തൊഴിലിടം എന്ന സന്ദേശമുയര്‍ത്തിയായിരുന്നു മെയ്ദിന റാലി .
യഥാര്‍ത്ഥ തൊഴിലാളികളോടൊപ്പം നിന്ന് പോരാടാന്‍ ഉറച്ച സംഘടനയാണ് എസ്ഡിടിയു എന്ന് കൊല്ലത്ത് സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനും ഉദ്ഘാടനം ചെയ്ത് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ പറഞ്ഞു.



മറ്റ് തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ മുതലാളിത്തത്തിന് പിറകെ പോകുമ്പോള്‍ തങ്ങളുടെ നേതാക്കളും തൊഴിലാളികളാണെന്നതാണ് എസ്ഡിടിയു എന്ന പ്രസ്ഥാനത്തെ വ്യത്യസ്ഥമാക്കുന്നത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ ഒരുമിച്ച് ക്വട്ടേഷന്‍ എടുത്തിരിക്കുന്നു എന്ന് അവകാശപ്പെടുന്ന സാമ്പ്രദായിക ട്രേഡ് യൂനിയനുകള്‍ ഇവിടെയുണ്ട്. എന്നാല്‍ തൊഴിലാളികളുടെ രക്ഷയ്ക്കുള്ള ഒരു പ്രവര്‍ത്തനവും നടത്താന്‍ ഈ രാഷ്ട്രീയക്കാര്‍ ശ്രമിച്ചിട്ടില്ല.

വസ്ത്രശാലകളില്‍ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ ജീവിതം നരകതുല്യമാണ്. ഇതിനെതിരേ ആദ്യം ലേബര്‍ കമ്മീഷനില്‍ പരാതിയുമായി പോയത് എസ്ഡിടിയു ആണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷന്‍ ജില്ലാ ഓഫിസര്‍മാരോട് റിപോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ മുതലാളിമാര്‍ക്ക് അനുകൂലമായ റിപോര്‍ട്ടാണ് നല്‍കിയത്. ഇതിനെതിരേ എസ്ഡിടിയുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ തെളിവെടുപ്പ് നടക്കുകയാണെന്നും മനോജ്കുമാര്‍ പറഞ്ഞു.

എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കല്‍ അലി മെയ്ദിന സന്ദേശം നല്‍കി. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, ജില്ലാ പ്രസിഡന്റ് എ കെ സലാഹുദ്ദീന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ തച്ചോണം നിസാമുദ്ദീന്‍, മാധ്യമ പ്രവര്‍ത്തകര്‍ എ എസ് അജിത്കുമാര്‍, എസ്ഡിടിയു സംസ്ഥാന സമിതി അംഗങ്ങളായ അഷ്‌റഫ് ചുങ്കപ്പാറ, നാസര്‍ പുറക്കോട്, അനീഷ് മട്ടാഞ്ചേരി, പ്രത്യാശ സംസ്ഥാന സെക്രട്ടറി കുന്നില്‍ ഷാജഹാന്‍, പ്രവാസി ഫോറം സംസ്ഥാന സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, സ്വാഗത സംഘം കണ്‍വീനര്‍ ഷെഫീഖ് വള്ളക്കടവ്, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഷറാഫത്ത് മല്ലം, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ വി ഷാഹുല്‍ ഹമീദ്, യൂനിയന്‍ കൊല്ലം ഇന്‍ചാര്‍ജ് റസാഖ് അയത്തില്‍, എസ്ഡിടിയു ജില്ലാ വൈസ് പ്രസിഡന്റ് ലെനിന്‍ മങ്ങാട്, കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ നിസാര്‍, എസ്ഡിടിയു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം എ ജലീല്‍, എസ്ഡിടിയു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എ അന്‍സാരി, കോട്ടയം ജില്ലാ പ്രസിഡന്റ് നവാസ്, ഇടുക്കി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഫസല്‍ റഹ്മാന്‍, സ്വാഗത സംഘം കണ്‍വീനര്‍ നജിം മല്ലത്ത്, കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി സുധീര്‍ കടപ്പാക്കട സംസാരിച്ചു.

സമ്മേളനത്തിന് മുന്നോടിയായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത റാലിയും നടന്നു.

[caption id="attachment_214048" align="alignnone" width="560"] കോട്ടക്കലില്‍ നടന്ന പൊതുസമ്മേളനം എ വാസു ഉദ്ഘാടനം ചെയ്യുന്നു[/caption]

[caption id="attachment_214049" align="alignnone" width="560"] മൂവാറ്റു പുഴ അഷ്‌റഫ് മൗലവി മുഖ്യപ്രഭാഷണം നടത്തുന്നു[/caption]

Next Story

RELATED STORIES

Share it