Kottayam Local

എസ്ഡിടിയു ഏകദിന ഉപവാസം ഇന്ന്

കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരേ എസ്ഡിടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഏകദിന ഉപവാസം നടത്തും. രാവിലെ 10ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പില്‍ നടക്കുന്ന ഉപവാസ സമരം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ് ഉദ്ഘാടനം ചെയ്യും. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി ഉപവാസമനുഷ്ഠിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എം ജെ പ്രമോദ് അധ്യക്ഷത വഹിക്കും. പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം, ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് തെങ്ങണ, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഷെമീര്‍ അലിയാര്‍, പി കെ സിറാജുദ്ദീന്‍, ഷാജഹാന്‍ മാമ്പള്ളി സംസാരിക്കും.
Next Story

RELATED STORIES

Share it