kasaragod local

എസ്ടി കോളനിയില്‍ വിതരണം ചെയ്യുന്നത് മാലിന്യം കലര്‍ന്ന ജലം

മഞ്ചേശ്വരം: പഞ്ചായത്തിലെ രണ്ടാംവാര്‍ഡായ തൂമിനാട് കുഞ്ചത്തൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള കേരള വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്ക് മൂന്ന് വര്‍ഷമായി തുറന്നിട്ട നിലയില്‍.
എസ്ടി വിഭാഗത്തില്‍പെട്ട ആയിരത്തോളം കുടുംബങ്ങ ള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന ടാങ്കാണിത്. വര്‍ഷത്തില്‍ ഒരു പ്രാവശ്യം പോലും ഈ ടാങ്ക് ശുചീകരിക്കാറില്ല. കഴിഞ്ഞ ദിവസം നാട്ടുകാരില്‍ ചിലര്‍ ടാങ്ക് പരിശോധിച്ചപ്പോ ള്‍ പക്ഷികള്‍ ചത്തനിലയില്‍ കണ്ടെത്തി.
ഈ വെള്ളം തന്നെയാണ് ഇപ്പോഴും വിതരണം ചെയ്യുന്നത്. വെള്ളത്തിന് ക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് എസ്ടി കോളനിക്ക് സമീപത്തെ കുഴല്‍കിണറിന്റെ മോട്ടോര്‍ പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങളായി.
ഇതുസംബന്ധിച്ച് നാട്ടുകാര്‍ കുമ്പള വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനിയര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. മലിനജലം വിതരണം ചെയ്യുന്ന അധികൃതരുടെ നടപടിക്കെതിരെ മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുമ്പള വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it