palakkad local

എസ്ടിയു 60ാം വാര്‍ഷികാഘോഷത്തിന് തുടക്കം



പാലക്കാട്: സ്വതന്ത്ര തൊഴിലാളി യൂണിയന്റെ (എസ് ടി യു)അറുപതാം വാര്‍ഷികാഘോഷത്തിന് പാലക്കാട്  തുടക്കം. പാലക്കാട് കോട്ടമൈതാനിയില്‍ അറുപത് എസ്ടിയു പതാകകള്‍ ഉയര്‍ത്തിയാണ് സമ്മേളനത്തിന് ആരംഭം കുറിച്ചത്.  കോട്ടമൈതാനിയിലെ ഇ എസ് എം ഹനീഫാഹാജിയുടെ നാമധേയത്തിലുള്ള നഗറില്‍ എസ്്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം മുഖ്യപതാക ഉയര്‍ത്തിയ ശേഷം 59 പതാകകള്‍ മറ്റു നേതാക്കളും സമ്മേളന വേദിയില്‍ ഉയര്‍ത്തി. ചടങ്ങില്‍ എസ്ടിയു സംസ്ഥാന വൈസ്പ്രസിഡന്റ് വണ്ടൂര്‍ ഹൈ ദരലി അധ്യക്ഷനായിരുന്നു. ട്രേഡ് യൂണിയന്‍ സെമിനാര്‍ എസ്ടിയു-എന്‍എല്‍ഒ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് പ്രസിഡന്റ് പ്രഫ.എന്‍ പി സിങ് ഉദ്ഘാടനം ചെയ്തു. ‘സൗഹൃദ പൂര്‍ണ തൊഴിലിടം-അവകാശസംരക്ഷണ മുന്നേറ്റം’ എന്ന വിഷയത്തിലുള്ള സെമിനാറി ല്‍ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എസ്ടിയു സംസ്ഥാന ഖജാന്‍ജി എം എ കരീം അധ്യക്ഷത വഹിച്ചു. . ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കോട്ടമൈതാനിയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയായിരിക്കും. ഇ ടി മുഹമ്മദ്ബഷീര്‍ എംപി, കെ പി എ മജീദ്, പി വി അബ്്ദുല്‍വഹാബ് എം പി, എം പി അബ്ദുസമദ് സമദാനി, ഡോ. എം കെ മുനീര്‍, കെ എം എ അബൂബക്കര്‍ എംഎല്‍ എ  ചെര്‍ക്കളം അബ്ദുല്ല, അഡ്വ. കെ എന്‍ എ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it