kozhikode local

എസ്ടിയുവില്‍ പൊട്ടിത്തെറി : നാദാപുരത്ത് നേതാക്കള്‍ ഉള്‍പ്പെടെ 15 പേര്‍ രാജിവച്ചു



നാദാപുരം: കടുത്ത വിഭാഗീയതയെത്തുടര്‍ന്ന് നാദാപുരം എസ്ടിയുവില്‍ പൊട്ടിത്തെറി. ജില്ലാ ജോയന്റ്  സെക്രടറി ഉ ള്‍പ്പെടെ പതിനഞ്ചോളം പേ ര്‍ സംഘടനയില്‍ രാജിവച്ചു. മുസ്‌ലിം ലീഗിന്റെയും എസ്ടി യുവിന്റെയും നേതൃത്വത്തിന്റെ  ഏകപക്ഷീയ നിലപാടുകളും വിഭാഗീയ പ്രവര്‍ത്തനങ്ങളുമാണ് രാജിയില്‍ കലാശിച്ചത്.ജില്ലാ സെക്രട്ടറി കെ ടി കെ അബ്ദുല്ല, മുസ്‌ലിം ലീഗ്  തൂണേരി പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗവും പഞ്ചായത്ത് കൗണ്‍സിലറുമായ ഫൈസല്‍ നെടുമ്പറത്തും ഉള്‍പ്പെടെയുള്ള സജീവ പ്രവര്‍ത്തകരാണ് സംഘടനയില്‍ രാജിവച്ചത്. നേരത്തെ എസ്ടിയുവിന്റെ പഞ്ചായത്ത് പ്രസിഡണ്ടിന്റ നേതൃത്തില്‍ നിലവിലുള്ള കമ്മിറ്റിയെ ഹൈജാക്ക് ചെയ്ത് സമാന്തര കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത്  വ്യാജ കമ്മറ്റിയാണെന്നും സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് മോട്ടോര്‍ & എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ നേതൃത്വത്തിനും മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. വര്‍ഷങ്ങളായി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളെ തള്ളി ഇന്നലെ സംഘടയില്‍ എന്നിവര്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുകയാണെന്നും അടുത്ത ദിവസം യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് രാജിവെച്ചവര്‍ വ്യക്തമാക്കി. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രത്തില്‍ നിന്നും ഉണ്ടായ രാജി നേതൃത്വത്തെ ആശങ്കലാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it