എസ്എസ്എ: 531 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: സര്‍വ ശിക്ഷാ അഭിയാന്‍ (എസ്എസ്എ) വഴി 2016-17 വര്‍ഷം പ്രാഥമിക വിദ്യാഭ്യാസരംഗത്ത് 531 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയം അംഗീകാരം നല്‍കി. ഇതില്‍ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം തുകയുടെ വര്‍ധനവ് ഇക്കുറിയുണ്ടായതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന ഗവണ്‍മെന്റ്- എയ്ഡഡ് അധ്യാപകര്‍ക്ക് ടീച്ചിങ് ലേണിങ് മെറ്റീരിയല്‍ നിര്‍മിക്കുന്നതിന് ടീച്ചര്‍ ഗ്രാന്റായി 500 രൂപ നിരക്കില്‍ 6 കോടി അനുവദിച്ചിട്ടുണ്ട്. ഇത് 1.18 ലക്ഷം അധ്യാപകര്‍ക്ക് പ്രയോജനപ്പെടും. സ്‌കൂളുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി 4.50 കോടി രൂപ അനുവദിച്ചു. 5,981 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 7,500 രൂപാ നിരക്കില്‍ ഇത് ലഭ്യമാവും.
Next Story

RELATED STORIES

Share it