എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെ 10 മുതലും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് 1.45നുമാണ് ആരംഭിക്കുക. 4,41,103 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.
ഒന്നും രണ്ടും വര്‍ഷങ്ങളിലായി ആകെ 9,25,580 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതും. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ പാകത്തില്‍ ഓരോ പാര്‍ട്ടിലും 25 ശതമാനം ചോദ്യങ്ങള്‍ അധികം നല്‍കുമെന്ന് പരീക്ഷാ കമ്മീഷണര്‍ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പറഞ്ഞു.
മെയ് ആദ്യവാരത്തില്‍ തന്നെ ഫലപ്രഖ്യാപനം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരീക്ഷ സംബന്ധമായ സംശയനിവാരണത്തിനായി ഡയറക്ടറേറ്റില്‍ ഒരു ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിച്ചുവരുന്നു. പരീക്ഷാദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ 0471- 2338735 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. മറ്റു ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.
Next Story

RELATED STORIES

Share it