Idukki local

എസ്എസ്എല്‍സി വിജയികളെ എന്‍ഡബ്ല്യൂഎഫ് ആദരിച്ചു



തൂക്കുപാലം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥിനികളെ നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സുമയ്യ ഹുസൈന്‍, ഫാത്വിമ അലി, നാസിയ നാസര്‍, മുബീന പി എസ് രഹ്്‌ന സലാം എന്നിവരെയാണ് ആദരിച്ചത്. പരിപാടിയോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി കരിയര്‍ മേഖലയുമായി ബന്ധപ്പെട്ട ക്ലാസ്സും സംഘടിപ്പിച്ചു. അതിവേഗം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നേറേണ്ടതുണ്ടെന്ന് വിഷയാവതാരകള്‍ അഭിപ്രായപ്പെട്ടു. അതേസമയം, നീറ്റ് പോലെയുള്ള പരീക്ഷകളില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്ര സ്വാതന്ത്ര്യം പോലും ഹനിച്ചുകൊണ്ടുള്ള സുരക്ഷാ പരിശോധനക്കെതിരേയും പ്രതിഷേധമുയര്‍ന്നു. മുമ്പ് മഫ്തയും ഹിജാബും ആയിരുന്നു പരീക്ഷാനടത്തിപ്പുകാരുടെ പ്രശ്‌നം. ഇപ്പോള്‍ മുഴുനീളന്‍ കൈ മുതല്‍ അടിവസ്ത്രംവരെയെത്തിനില്‍ക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ വിദ്യാര്‍ഥികള്‍ ശബ്ദമുയര്‍ത്തണമെന്നും അഭിപ്രായമുണ്ടായി. എം കെ ബഷീര്‍, അന്‍വര്‍ ഹുസൈന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ഡബ്ല്യൂഎഫ് ജില്ലാ പ്രസിഡന്റ് ഷക്കീല ബുഷ്‌റ, ഏരിയ പ്രസിഡന്റ് റംല റഹീം, സെക്രട്ടറി സബീന സുലൈമാന്‍ നേതൃത്വം നല്‍കി. .
Next Story

RELATED STORIES

Share it