എസ്എസ്എല്‍സി ഫലം: മൊബൈല്‍ ആപ്പിലൂടെ അറിയാം

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itsc-hool.gov.in വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി. ഇതിനു പുറമെ 'സഫലം 2018' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊബൈലില്‍ ആപ്പിലും റിസള്‍ട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭ്യമാവും.
ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 'ടമുവമഹമാ 2018' ആപ് ഡൗ ണ്‍ലോഡ് ചെയ്യാം. വളരെയെളുപ്പം ഫലം ലഭിക്കാന്‍ പ്രത്യേക ക്ലൗഡ് അധിഷ്ഠിത സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്‌സി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ആപ്പിലും ലഭ്യമാക്കും.
Next Story

RELATED STORIES

Share it