Kerala

എസ്എസ്എല്‍സി ഫലം ബുധനാഴ്ച; പരീക്ഷാബോര്‍ഡ് യോഗം നാളെ

എസ്എസ്എല്‍സി ഫലം ബുധനാഴ്ച;  പരീക്ഷാബോര്‍ഡ് യോഗം നാളെ
X
kerala-board-logo

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ഫലം വിലയിരുത്തി അംഗീകാരം നല്‍കാനും ഫലപ്രഖ്യാപന തിയ്യതി സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാനുമായി പരീക്ഷാബോര്‍ഡ് നാളെ യോഗംചേരും. മാര്‍ക്കുകളുടെ പരിശോധന പൂര്‍ത്തിയായെങ്കിലും കഴിഞ്ഞതവണത്തെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ടാംവട്ട പരിശോധനയാണു പരീക്ഷാഭവനില്‍ പുരോഗമിക്കുന്നത്.
കുറ്റമറ്റ രീതിയില്‍ ഫലപ്രഖ്യാപനം നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ അറിയിച്ചു. പിഴവുകളുണ്ടാവാതിരിക്കാന്‍ വിദ്യാഭ്യാസവകുപ്പുകൂടി സഹകരിച്ചാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. മാര്‍ക്കുകളും വിജയശതമാനവും പരിശോധിച്ച് ബോര്‍ഡ് അന്തിമഫലത്തിന് അംഗീകാരം നല്‍കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ഫലപ്രഖ്യാപനത്തിനു വിദ്യാഭ്യാസമന്ത്രിയുണ്ടാവില്ല. പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടറും ചേര്‍ന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. ഫലമറിയാന്‍ വിപുലമായ സംവിധാനങ്ങളാണ് ഐടി@സ്‌കൂളും പൊതുവിദ്യാഭ്യാസ വകുപ്പും ഒരുക്കിയിരിക്കുന്നത്.
വെബ്‌സൈറ്റിലും സ്മാര്‍ട്ട് ഫോണുകളില്‍ സാഫല്യം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫലമറിയാം. ഏതു മൊബൈല്‍ ഫോണില്‍നിന്നും എസ്എംഎസ് മുഖേന ഫലമറിയാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it