Flash News

എസ്എസ്എല്‍സി ഫലം: കണക്ക് പരീക്ഷയുടെ മൂല്യനിര്‍ണയത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണം - കാംപസ് ഫ്രണ്ട്



തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ കണക്കിനു മാത്രം വിദ്യാര്‍ഥികളുടെ മാര്‍ക്ക് കുറഞ്ഞതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി പി  അജ്മല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 20ന് റദ്ദാക്കിയ കണക്ക് പരീക്ഷ 30ന് വീണ്ടും നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധിതമായത് ചോദ്യപേപ്പറില്‍ സിലബസിന് പുറത്തുള്ള ഭാഗം ഉള്‍പ്പെട്ടതിനെ  തുടര്‍ന്നായിരുന്നു. വീണ്ടും നടത്തിയ പരീക്ഷയും വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിച്ചു.  മൂല്യനിര്‍ണയത്തില്‍ അവകാശപ്പെട്ട മാര്‍ക്ക് പോലും നല്‍കിയില്ല. ഇത് വിദ്യാര്‍ഥികളോടുള്ള പ്രതികാര നടപടിയുടെ ഭാഗമാണെന്നും കാംപസ് ഫ്രണ്ട് ആരോപിച്ചു. വ്യാപകപരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കാംപസ് ഫ്രണ്ട് നടത്തിയ പ്രാഥമിക പഠനത്തില്‍ കണക്കു പരീക്ഷയ്ക്ക് മാത്രം എല്ലാ ജില്ലയിലും ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് കുറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എപ്ലസ് നഷ്ടമായിട്ടുള്ളത് കണക്കിനാണ്.
Next Story

RELATED STORIES

Share it