palakkad local

എസ്എസ്എല്‍സി, പ്ലസ്ടു: വിജയികളെ അനുമോദിച്ചു

പട്ടാമ്പി: വിളയൂര്‍ അഗ്രിക്കള്‍ച്ചര്‍ ഇപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പ്രതിഭാ സംഗമം വി ടി ബല്‍റാം എംഎല്‍എ ഉദ്ഘാഘാടനം ചെയ്തു. സി പി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സംഘം പ്രസിഡന്റ് വി അഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. നീലടി സുധാകരന്‍, പി കെ ഗോപിനാഥന്‍, എസ് വിശ്വനാഥന്‍, കെ അബൂബക്കര്‍, ഹുസൈന്‍ കണ്ടേങ്കാവ് സംസാരിച്ചു.
പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ പട്ടാമ്പി കേബിള്‍ വിഷന്‍ അനുമോദിച്ചു. പട്ടാമ്പി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സ്‌നേഹാദര ചടങ്ങ് സിനിമാ താരം ഗോവിന്ദ് പത്മസൂര്യ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ എസ് എന്‍ ജീവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ എന്‍ സുന്ദരന്‍ കുട്ടി, കെ സി മണികണ്ഠന്‍, വിനീതാ ഗിരീഷ്, നൂണ്‍ മില്‍ ഉത്തര മേഖലാ കോഓഡിനേറ്റര്‍ പി.ദിനേശ്, പട്ടാമ്പി സിഐ പി വി രമേശ്, ടിവിഎം അലി, പ്രധാനാധ്യാപിക ഫാത്തിമ ടീച്ചര്‍, കെ മധു സംസാരിച്ചു.
ആലത്തൂര്‍: നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗിന്റെയും, ധോണി ലീഡ് കോളജിന്റെയും ലയണ്‍സ് ക്ലബ്ബ് ഓഫ് ഫോര്‍ട്ട് ടൗണ്‍ പാലക്കാടിന്റെയും നേതൃത്വത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ധോണി ലീഡ് കോളജില്‍ നടത്തിയ അനുമോദന ചടങ്ങും കരിയര്‍ ഗൈഡന്‍സ് സെമിനാറും പോലിസ് അക്കാദമി അസിസ്റ്റന്റ് കമാണ്ടര്‍ പി എന്‍ സജി ഉദ്ഘാടനം ചെയ്തു. സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗ്  അഡ്വസറി ബോര്‍ഡ് മെമ്പറും, സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ: ശിവദാസ് അധ്യക്ഷനായിരുന്നു. ധോണി ലീഡ് കോളജ് ചെയര്‍മാന്‍ ഡോ. തോമസ് ജോര്‍ജ്ജ് ക്ലാസിന് നേതൃത്വം നല്‍കി. സിഎല്‍എസ്എല്‍ ഡയറക്ടര്‍ അശോക് നെന്മാറ, കെ എ ചന്ദ്രന്‍, നിയാസ്, അര്‍ജുന്‍, ഐറിന്‍ ജോണ്‍സണ്‍, എം കെ വിഘ്‌നേഷ്, കാവ്യ കെ എസ്, കെ വിഷ്ണു സംസാരിച്ചു.
Next Story

RELATED STORIES

Share it