എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്നുമുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കമാവും. എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കുശേഷവും പ്ലസ്ടു പരീക്ഷ രാവിലെയുമാണു നടക്കുക. 1.45നു ചോദ്യം നല്‍കി രണ്ടിനു പരീക്ഷ തുടങ്ങും. രണ്ടരയ്ക്കുശേഷമെത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്. 29 വരെ നടക്കുന്ന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷ 28,754 പേരും നാളെ മുതല്‍ 29വരെ നടക്കുന്ന ഒന്നാംവര്‍ഷ പരീക്ഷ 31,400 പേരുമാണ് എഴുതുന്നത്.
Next Story

RELATED STORIES

Share it