kozhikode local

എസ്എസ്എല്‍സി പരീക്ഷ: മലയോര മേഖലയ്ക്ക് തിളക്കമാര്‍ന്ന വിജയം

താമരശേരി: വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മികച്ച വിജയം. 99 ശതമാനം നേടി 72 പേര്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി. തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറിയില്‍ 99 ശതമാനം പേര്‍ വിജയിച്ചു. പരീക്ഷയെഴുതിയ 101 പേരില്‍ 99 പേരാണ് വിജയിച്ചത്. 6 പേര്‍ ഫുള്‍ എപ്ലസ് നേടി. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 335 പേരില്‍ 328 വിദ്യാര്‍ഥികള്‍ വിജയിച്ചു. 44 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. മുക്കം ഹൈസ്‌കൂളില്‍ 114 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 111 പേര്‍ വിജയിച്ചു. ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറിയില്‍ 193 വിദ്യാര്‍ഥികളിള്‍ 190 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 2 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ 161 പേര്‍ പരീക്ഷ എഴുതിയതില്‍ 151 പേര്‍ വിജയിച്ചു. മൂല്യനിര്‍ണയത്തില്‍ സംസ്ഥാന ശരാശരിയേക്കാളും വിജയം നേടാനായെങ്കിലും 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു.
മുക്കം: നഗരസഭാ കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്ക് തിളക്കമാര്‍ന്ന വിജയം. ചെറുവാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുക്കം ഓര്‍ഫനേജ് ഗേള്‍സ്, മരഞ്ചാട്ടി സെന്റ് മേരീസ് സ്‌കൂളുകള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി.
നൂറു ശതമാനം നേടിയ സ്‌കൂളുകള്‍
മാവൂര്‍: തുടര്‍ച്ചയായ എട്ടാം വര്‍ഷവും പാറമ്മല്‍ ക്രസന്റ് പബ്ലിക് സ്‌കൂളിന് നൂറ് ശതമാനം വിജയം. 39 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇ ഫാത്തിമ നഷ്‌വ, എം ഫാത്തിമ റിന്‍ഷ എന്നീ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയികളേയും അധ്യാപകരേയും മാനേജര്‍ എന്‍ പി അഹമ്മദ്, പ്രധാനാധ്യാപകന്‍ നൗഷാദ് കാക്കവയല്‍, പിടിഎ പ്രസിഡന്റ് പി ലത്തീഫ് അഭിനന്ദിച്ചു.
കോഴിക്കോട്: തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൊയ്ത് കുറ്റിച്ചിറ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ . ഒരു ഡിവിഷനിലെ 28 കുട്ടികളായിരുന്നു പരീക്ഷ എഴുതിയത്. ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് സര്‍ക്കാര്‍ സ്‌കൂളിന് ആദ്യമായി 100 ശതമാനം വിജയം. 142 പെണ്‍കുട്ടികളെയാണ് പരീക്ഷക്കിരുത്തിയത്.
ബേപ്പൂര്‍: തീരദേശ മേഖലയായ ബേപ്പൂരിലെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന ഫിഷറീസ് സ്‌കൂളിന് നൂറു ശതമാനം വിജയം. പരീക്ഷ എഴുതിയ മൂന്നു കുട്ടികളും വിജയിച്ചു. ടി ശ്യാംപ്രസാദ്, കെ അഭിലാഷ്, സി കെ സായൂജ് എന്നിവരാണ് വിജയിച്ചവര്‍. മാത്തറ സിഐആര്‍എച്ച് സ്‌കൂള്‍ നൂറു ശതമാനം വിജയം കൈവരിച്ചു. 169 വിദ്യാര്‍ഥികളില്‍ 10 വിദ്യാര്‍ഥിക ള്‍ മുഴുവന്‍ എ പ്ലസ് കരസ്ഥമാക്കി.
മികച്ച വിജയം നേടിയ സ്‌കൂളുകള്‍
നരിക്കുനി: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 397 വിദ്യാര്‍ഥികളില്‍ 12 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. നരിക്കുനി ഗവ. ഹൈസ്‌കൂളില്‍ 95 ശതമാനം വിജയം. പരീക്ഷയെഴുതിയ 443 പേരില്‍ 423 പേര്‍ വിജയിച്ചു. 16 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. എളേറ്റില്‍ എംജെ ഹൈസ്‌കൂളില്‍ 97.22 ശതമാനമാണ് വിജയം. 54 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസുണ്ട്. പാവണ്ടൂര്‍ ഹൈസ്‌കൂൡലും ചേളന്നൂര്‍ എകെകെആര്‍ ബോയ്‌സിലും ഒരു വിദ്യാര്‍ഥി ഉന്നത പഠനത്തിന് യോഗ്യത നേടാത്തതിനാല്‍ നൂറുമേനി നഷ്ടമായി. എകെകെആര്‍ ഗേള്‍സിലും മടവൂര്‍ സിഎം സെന്റര്‍ ഹൈസ്‌കൂളിലും രണ്ട് പേര്‍ പരാജയപ്പെട്ടതിനാല്‍ നൂറുമേനി നഷ്ടമായി. പയമ്പ്ര ജിഎച്ച്എസ് - 98.36, പറമ്പില്‍ ജിഎച്ച്എസ് -87.28, കുട്ടമ്പൂര്‍ എച്ച്എസ് - 98.47, എസ്എന്‍ ട്രസ്റ്റ് ചേളന്നൂര്‍- 95.85 എന്നിങ്ങനെയാണ് മറ്റ് സ്‌കൂളുകളുടെ വിജയ ശതമാനം.
മാനാഞ്ചിറ ഗവ. മോഡല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 92.4 ശതമാനം വിജയം. ചാലപ്പുറം ഗവ. ഗണപത് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 99 ശതമാനം വിജയം. 248 പേര്‍ പരീക്ഷ എഴുതിയവരില്‍ മൂന്നു പേര്‍ തോറ്റു. എട്ടുപേര്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചു.
ചാലപ്പുറം ഗവ. ഗണപത് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 380 പേരില്‍ മൂന്നു പേര്‍ തോറ്റു. 31 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട്: പ്രിസം പദ്ധതിയിലൂടെ വിഖ്യാതമായ നടക്കാവ് വൊക്കേഷനല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇക്കുറി നൂറു ശതമാനത്തിന്റെ തിളക്കമുണ്ടായില്ല. ഇക്കുറി 394 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഇവരില്‍ 11 പേര്‍ പരാജയപ്പെട്ടു. പയ്യാനക്കല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 285 വിദ്യാര്‍ഥികളില്‍ 43 കുട്ടികള്‍ പരാജയപ്പെട്ടു. ശതമാനം 85. കഴിഞ്ഞ വര്‍ഷം 98 ശതമാനമായിരുന്നു വിജയം.
രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ന്നു വരുന്ന മെഡിക്കല്‍ കോളജ് ക്യാംപസ് ഹൈസ്‌കൂളും നൂറു മേനി വിജയിച്ചില്ല. ഇവിടെ 411 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയിരുന്നത്. ഇവരില്‍ 19 പേര്‍ പരാജയപ്പെട്ടു. 18 പേര്‍ മുഴുവന്‍ എ പ്ലസ് കരസ്ഥമാക്കി. വിജയശതമാനം 95.4 ശതമാനത്തില്‍ ഒതുങ്ങി.
വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സ്‌കൂളില്‍ പഠിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലുള്ള കാരപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയം 94 ശതമാനം. ഇവിടെ 348 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇവരില്‍ 18 പേര്‍ പരാജയപ്പെട്ടു.
കിണാശേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷക്കിരുന്നത് 273 കുട്ടികള്‍. ഇവരില്‍ 30 കുട്ടികള്‍ പരാജയപ്പെട്ടു. വിജയശതമാനം 90. കഴിഞ്ഞ വര്‍ഷം 97 ശതമാനം നേടിയ സ്‌കൂളാണിത്.
സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വിജയം 94 ശതമാനം. ഇവിടെ പരീക്ഷയെഴുതിയ 198 കുട്ടികളില്‍ 12 കുട്ടികള്‍ പരാജയപ്പെട്ടു. എട്ടു വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഇക്കുറി വിജയശതമാനം 98 മാത്രം. 301 കുട്ടികളെ പരീക്ഷക്കിരുത്തിയവരില്‍ മൂന്നു കുട്ടികള്‍ തോറ്റു.
പരീക്ഷ എഴുതാന്‍ വീട്ടില്‍ നിന്നും പുറപ്പെട്ട അയിഷാ ലിയാന റോഡപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കൊയിലാണ്ടി: എസ്എസ്എല്‍സി പരീക്ഷയില്‍ ഗവ.ഗേള്‍സ് എച്ച്എസ്എസിന് മികച്ച വിജയം. 532 പേര്‍ പരീക്ഷയെഴുതിയതില്‍ 530 പേരും വിജയികളായി. 54 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
Next Story

RELATED STORIES

Share it