thiruvananthapuram local

എസ്എസ്എല്‍സി പരീക്ഷ: ജില്ലയില്‍ 96.62 ശതമാനം വിജയം; 81 സ്‌കൂളുകള്‍ക്കു നൂറുമേനി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ തലസ്ഥാന ജില്ലയ്ക്ക് 96.62 ശതമാനം വിജയം. ഇത്തവണ 81 സ്‌കൂളുകളാണ് ജില്ലയില്‍ നൂറുമേനി വിജയം കൊയ്തത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 28ഉം എയ്ഡഡില്‍ 19ഉം അണ്‍എയ്ഡഡില്‍ 33ഉം ഒരു സ്‌പെഷ്യല്‍ സ്‌കൂളുമാണ് നൂറുമേനി വിജയം കരസ്ഥമാക്കിയത്.
സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ ജഗതി ഗവ. വിഎച്ച്എസ്എസ് ആന്റ് ടിഎച്ച്എസ്എസ് ഫോര്‍ ദി ഡഫ് സ്‌കൂളാണ് പതിവു വിജയം ഇക്കൊല്ലവും ഉറപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം 97.51 ആയിരുന്നു വിജയശതമാനം. 0.89 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം വിജയശതമാനത്തിലുണ്ടായിട്ടുള്ളത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്- 1647 പേര്‍. ജില്ലയില്‍ ആകെ 2221 പേരാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ 670ഉം നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ 662ഉം ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ 889ഉം പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസിന് അര്‍ഹരായി. ഏറ്റവും കൂടുതല്‍ എ പ്ലസ് കരസ്ഥമാക്കിയ റവന്യൂ ജില്ലകളില്‍ നാലാം സ്ഥാനം തിരുവനന്തപുരത്തിനും വിദ്യാഭ്യാസ ജില്ലകളില്‍ എട്ടാം സ്ഥാനം ആറ്റിങ്ങലിനുമാണ്. റവന്യൂ ജില്ലകളിലെ വിജയശതമാനത്തില്‍ പത്താം സ്ഥാനമാണ് തിരുവനന്തപുരത്തിനുള്ളത്.
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ വിവിധ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവരുടെ എണ്ണം: ഒന്നാം ഭാഷ- പേപ്പര്‍ ഒന്ന് (4808), ഒന്നാം ഭാഷ പേപ്പര്‍ രണ്ട് (5504), ഇംഗ്ലീഷ് (4334), മൂന്നാം ഭാഷ (4506), സോഷ്യല്‍ സയന്‍സ് (1678), ഫിസിക്‌സ് (2540), കെമിസ്ട്രി (2658), ബയോളജി (1945), ഗണിതശാസ്ത്രം (1559), വിവരസാങ്കേതികവിദ്യ (7032).
ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ല: ഒന്നാം ഭാഷ- പേപ്പര്‍ ഒന്ന് (6134), ഒന്നാം ഭാഷ പേപ്പര്‍ രണ്ട് (7214), ഇംഗ്ലീഷ് (3787), മൂന്നാം ഭാഷ (5403), സോഷ്യല്‍ സയന്‍സ് (2067), ഫിസിക്‌സ് (3554), കെമിസ്ട്രി (3454), ബയോളജി (2981), ഗണിതശാസ്ത്രം (1916), വിവരസാങ്കേതികവിദ്യ (6415).
നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ല: ഒന്നാം ഭാഷ- പേപ്പര്‍ ഒന്ന് (5831), ഒന്നാം ഭാഷ പേപ്പര്‍ രണ്ട് (6425), ഇംഗ്ലീഷ് (3658), മൂന്നാം ഭാഷ (4670), സോഷ്യല്‍ സയന്‍സ് (1939), ഫിസിക്‌സ് (3058), കെമിസ്ട്രി (3008), ബയോളജി (2422), ഗണിതശാസ്ത്രം (1529), വിവരസാങ്കേതികവിദ്യ (8076).
Next Story

RELATED STORIES

Share it