kozhikode local

എസ്എസ്എല്‍സി പരീക്ഷാ ഫലം : നൂറുമേനി തിളക്കത്തില്‍ വിദ്യാലയങ്ങള്‍



വടകര: എസ്എസ്എല്‍സി പരീക്ഷയില്‍ വടകരയില്‍ മൂന്ന് വിദ്യാലയങ്ങള്‍ക്ക് നൂറുമേനി. സര്‍ക്കാര്‍ വിദ്യാലയമായ ഓര്‍ക്കാട്ടേരി കെ കുഞ്ഞിരാമകുറുപ്പ് മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും, എയിഡഡ് വിഭാഗത്തില്‍ വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍, അണ്‍ എയിഡഡ് വിഭാഗത്തില്‍ വടകര ശ്രീനാരായണ ഹയര്‍സെക്കന്‍ഡറിയുമാണ് നൂറുമേനി വിജയം കൊയ്തത്. കെകെഎം ജിവിഎച്ച്എസ്എസില്‍ 215 വിദ്യാര്‍ഥികളും, സെന്റ് ആന്റണീസ് 246 വിദ്യാര്‍ഥികളും, ശ്രീനാരായണ ഹയര്‍സെക്കണ്ടറിയില്‍ 159 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്. ഓര്‍ക്കാട്ടേരി കെകെ എംവിഎച്ച്എസ്എസ്-16, ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി-13, സെന്റ് ആന്റണീസ് ഗേള്‍ ഹൈസ്‌കൂള്‍-28 വിദ്യാര്‍ഥികള്‍ മുഴവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഴവന്‍ വിഷയങ്ങളിലും 80 വിദ്യാര്‍ഥികളും എ പ്ലസ് നേടി. 751 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 739 പേരാണ് വിജയിച്ചത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെന്ന ബഹുമതിയും മേമുണ്ട സ്‌കൂളിനാണ്. മടപ്പള്ളി ജിജിഎച്ച്എസ്എസ്-20, ബോയ്‌സ് എച്ച്എസ്എസ്-8, ചോറോട് ജിഎച്ച്എസ്എസ്-8, പുത്തൂര്‍ ജിഎച്ചഎസ്എസ്-4, എംയുഎം വിഎച്ച്എസ്എസ്-5, ബിഇഎംഎച്ച്എസ്എസ്-5, ജിഎച്ച്എസ്എസ് അഴിയൂര്‍-3, കോട്ടക്കല്‍ കെഎംഎച്ച്എസ്എസ്-7, ആയഞ്ചേരി റഹ്മാനിയ-1, വില്യാപ്പള്ളി എംജെവിഎച്ച്എസ്എസ്-30, ജെഎന്‍എം ജിഎച്ച്എസ്എസ് പുതുപ്പണം-30, വിദ്യാര്‍ഥികളാണ് വടകര മേഖലയിലെ വിദ്യാലയങ്ങളില്‍ നിന്നും മുഴവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
Next Story

RELATED STORIES

Share it