Flash News

എസ്എസ്എല്‍സി പരീക്ഷാഫലം : 1,174 സ്‌കൂളുകള്‍ക്ക് നൂറുമേനി



തിരുവനന്തപുരം: ഇക്കുറി എസ്എസ്എല്‍സി പരീക്ഷയില്‍ 100മേനി വിജയം നേടിയത് 1,174 സ്‌കൂളുകളാണ്. ഇതില്‍ 405 എണ്ണം സര്‍ക്കാര്‍ വിദ്യാലയങ്ങളാണെന്നതും ശ്രദ്ധേയമാണ്. 424 എയ്ഡഡ് സ്‌കൂളുകളിലും 345 അണ്‍എയ്ഡഡ് സ്‌കൂളുകളിലും മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് 28 സര്‍ക്കാര്‍ സ്‌കൂളുകള്‍ അധികമായി 100മേനി നേടിയെന്നതും ശ്രദ്ധേയമാണ്. ഇതിനു പുറമെ ഹിയറിങ് എംപയേര്‍ഡ്(എച്ച്‌ഐ) വിഭാഗത്തിലെ 26 സ്‌കൂളുകളിലും മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ പേരെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയതു ചാലപ്പുറം ജി ജി മോഡല്‍ ജിഎച്ച്എസ്എസ് ആണ്. 377 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. എയിഡഡ് സ്‌കൂളുകളില്‍ ഈ വിഭാഗത്തില്‍ മുന്നിലെത്തിയിരിക്കുന്നത് മാമ്പാട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. ഇവിടെ 463 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. അണ്‍ എയിഡഡ് സ്‌കൂളുകളില്‍ തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയ്ക്കിരുന്ന് പൂര്‍ണ വിജയം നേടിയത്. 253 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. നൂറുമേനി വിജയം നേടിയ ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ കോട്ടയം ജില്ലയിലാണ്. 148 സ്‌കൂളുകളാണ് ജില്ലയില്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കുറവ് വയനാട് ജില്ലയിലും. 12 സ്‌കൂളുകള്‍ മാത്രമാണ് ഇവിടെ 100 ശതമാനം വിജയം നേടിയത്. മറ്റു ജില്ലകളില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം: തിരുവനന്തപുരം- 99, കൊല്ലം-76, പത്തനംതിട്ട- 109, ആലപ്പുഴ-90, എറണാകുളം- 134, ഇടുക്കി- 72, തൃശൂര്‍- 106, പാലക്കാട്- 45, മലപ്പുറം- 116, കോഴിക്കോട്- 33, കണ്ണൂര്‍ 62, കാസര്‍കോട് 48. 20,967 കുട്ടികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. ഇതില്‍ 14,212 പേര്‍ പെണ്‍കുട്ടികളും 6,755 പേര്‍ ആ ണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5,308 കുട്ടികളാണു മുഴുവന്‍ എ പ്ലസ് നേടിയത്.
Next Story

RELATED STORIES

Share it