Flash News

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയം 96.59 ശതമാനം

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയം 96.59 ശതമാനം
X
sslc

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്കു പകരം ചീഫ് സെക്രട്ടറി പി കെ മൊഹന്തിയാണു ഫലം പ്രഖ്യാപിച്ചത്. ഇക്കുറി 96.59 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2ശതമാനം കുറവാണിത്. 22879 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 1207 സ്‌കൂളുകള്‍ 100ശതമാനം വിദ്യാര്‍ഥികളെ വിജയിപ്പിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. ഏറ്റവും കുറവ് വയനാട് ജില്ലയിലും. [related]
98.57 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. ഫലത്തില്‍ പിഴവുകള്‍ ഉണ്ടാവാതിരിക്കാന്‍ പലതവണ പരിശോധന നടത്തി ഉറപ്പുവരുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എംഎസ് ജയ അറിയിച്ചു. 4,74,267 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.   ഇതില്‍ 4,57,654 പേര്‍ വിജയിച്ചു. മെയ് അവസാന ആഴ്ചയോടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകളില്‍ എത്തും. മെയ് 23 മുതല്‍ 27വരെ സേ പരീക്ഷ നടക്കും. മെയ് പത്ത് വരെ പരീക്ഷക്ക് അപേക്ഷ സ്വീകരിക്കും. http://result.kerala.gov.in/  എന്ന വെബ്‌സൈറ്റു വഴി ഫലം ലഭിക്കും.
Next Story

RELATED STORIES

Share it