kannur local

എസ്എസ്എല്‍സി : ജില്ലയ്ക്ക് വീണ്ടും അഞ്ചാം സ്ഥാനം



കണ്ണൂര്‍: എസ്എസ്എല്‍സി വിജയശതമാനത്തില്‍ ജില്ലയ്ക്ക് വീണ്ടും അഞ്ചാംസ്ഥാനം. 97.08 ശതമാനമാണ് വിജയം. മൂന്നു വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി പരീക്ഷയെഴുതിയ 35541 വിദ്യാര്‍ഥികളില്‍ 34502 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വിജയശതമാനത്തില്‍ ഇക്കുറിയും നേരിയ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 97.56 ശതമാനമായിരുന്നു വിജയം. 1997 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി. ഏറ്റവും കൂടുതല്‍ വിജയം നേടിയ വിദ്യാഭ്യാസ ജില്ല തലശ്ശേരിയാണ് (97.81 ശതമാനം). 96.89 ശതമാനം വിജയത്തോടെ കണ്ണൂരിനാണ് രണ്ടാംസ്ഥാനം. കുറവ് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയും.  (96.33 ശതമാനം). ജില്ലയില്‍ 22 സര്‍ക്കാര്‍ സ്‌കൂളുകളും 17 എയ്ഡഡ് സ്‌കൂളുകളും 23 അണ്‍എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടെ 62 വിദ്യാലയങ്ങള്‍ നൂറുമേനി വിജയം കരസ്ഥമാക്കി. തലശ്ശേരിയാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല. 857 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയത്. തളിപ്പറമ്പ് (761), കണ്ണൂര്‍ (379) എന്നിങ്ങനെയാണ് മറ്റു വിദ്യാഭ്യാസ ജില്ലകളുടെ കണക്ക്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 15033 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരായി. ഇതില്‍ 14704 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 7707 പേര്‍ പരീക്ഷയെഴുതിയ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 7467 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. തളിപ്പറമ്പില്‍ 12801 വിദ്യാര്‍ഥികളില്‍ 12331 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ 52 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 13 എണ്ണവും, തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 24 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8 എണ്ണവും നൂറുമേനി വിജയം കരസ്ഥമാക്കി. എന്നാല്‍, 18 സര്‍ക്കാര്‍ സ്‌കൂളുകളുള്ള കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഒരെണ്ണത്തിനു മാത്രമാണ് നൂറുശതമാനം വിജയം നേടാനായത്. തലശ്ശേരിയില്‍ 11 അണ്‍ എയ്ഡഡ് സ്‌കൂളുകളും 8 എയ്ഡഡ് സ്‌കൂളുകളും നൂറുമേനി കരസ്ഥമാക്കി. തളിപ്പറമ്പില്‍ 8 അണ്‍ എയ്ഡഡ് സ്‌കൂളുകളും 7 എയ്ഡഡ് സ്‌കൂളുകളും നൂറു ശതമാനം വിജയം കൈവരിച്ചു. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 4 അണ്‍ എയ്ഡഡ് സ്‌കൂളുകളും 2 എയ്ഡഡ് സ്‌കൂളുകളും നൂറുമേനി കരസ്ഥമാക്കി.
Next Story

RELATED STORIES

Share it