thrissur local

എസ്എസ്എല്‍സി: ജില്ലയില്‍ 97.19 ശതമാനം വിജയം

തൃശൂര്‍: ജില്ലയില്‍ എസ്എസ്എല്‍സിക്ക് 97.19 ശതമാനം വിജയം. 40118 പേര്‍ പരീക്ഷ എഴുതുകയും 38990 പേര്‍ ഉപരിപഠനത്തിന് അര്‍ഹരാവുകയും ചെയ്തു. 2039 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി വിജയിച്ചു. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 12055 പേരില്‍ 11917 പേര്‍ ഉപരിപഠനത്തിന് അര്‍ഹരാകുകയും 762 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിജയശതമാനം 98.86. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ 12048 പേരില്‍ 11858 പേര്‍ ഉപരിപഠനത്തിന് അര്‍ഹരാവുകയും 678 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടുകയും ചെയ്തു. വിജയശതമാനം 98.42.
ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 16015 പേരില്‍ 15215 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 599 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. വിജയശതമാനം 95. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 211 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ്സ് കരസ്ഥമാക്കി എയ്ഡഡ് സ്‌കൂളുകളിലെ 1424 പേരും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ 404 പേരും എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 1399 പെണ്‍കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോള്‍ ആണ്‍കുട്ടികളില്‍ 640 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയത്.
തൃശൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ 28 പേരും എയ്ഡഡ് വിദ്യാലയത്തിലെ 632 പേരും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 102 പേരും എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.
ചാവക്കാട് വിദ്യഭ്യാസ ഉപജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 90 പേരും എയ്ഡഡ് വിദ്യാലയങ്ങളിലെ 360 പേരും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 149 പേരും എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 93 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. എയ്ഡഡ് സ്‌കൂളിലെ 432 പേരും അണ്‍ എയ്ഡഡ് സ്‌കൂളിലെ 153 പേരും എ പ്ലസ് ഓടെ വിജയം നേടി.
കുട്ടിപ്പോലിസുകാര്‍ക്ക് ഫുള്‍ എ പ്ലസ്
ആമ്പല്ലൂര്‍: നന്തിക്കര വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടിപ്പോലിസുകാ ര്‍ക്ക് ഫുള്‍ എപ്ലസ്. സ്‌കൂളില്‍ പരീക്ഷയെഴുതിയവരില്‍ സ്റ്റുഡന്റ് പോലിസ് കേഡറ്റുകളിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ഫുള്‍ എപ്ലസ് ലഭിച്ചത്.
പരീക്ഷയെഴുതിയ നാല്‍പത്തിനാല് സ്റ്റുഡന്റ് പോലിസ് കേഡറ്റുകളും വിജയിച്ചു. ഇവരില്‍ പത്തൊമ്പത് പേരും ഫുള്‍ എപ്ലസ് നേടി. പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സ്റ്റുഡന്റ് പോലിസ് കേഡറ്റ് ലൈസന്‍ ഓഫിസറുമായ കെ എന്‍ ഷാജിമോന്റെ കീഴില്‍ സ്‌കൂളിലെ അധ്യാപകനും കമ്മ്യൂണിറ്റി പോലിസ് ഓഫിസറുമായ ഫിലിപ്പ്, പുതുക്കാട് സ്റ്റേഷനിലെ പി ആര്‍ ദിനേശന്‍, എ ജി പ്രസാദ് എന്നിവരാണ് കുട്ടിപ്പോലിസ് പരിശീലനം നല്‍കുന്നത്.
സ്‌കൂളില്‍ ആകെ നൂറ്റിപതിനെട്ട് വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇവരില്‍ ഒരു വിദ്യാര്‍ഥി പരാജയപ്പെട്ടതോടെ നൂറുമേനി വിജയം നഷ്ടപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it