kasaragod local

എസ്എസ്എല്‍സി: ജില്ലയില്‍ ഇത്തവണ 20,189 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും

കാസര്‍കോട്: മാര്‍ച്ച് ഒമ്പതിന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, കാസര്‍കോട് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 20,819 കുട്ടികള്‍ പരീക്ഷ എഴുതും.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 9,470 കുട്ടികളാണ് ഇപ്രാവശ്യം പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 5731 ആണ്‍കുട്ടികളും 5618 പെണ്‍കുട്ടികളുമടക്കം 11,349 കുട്ടികളാണ് ഇപ്രാവശ്യം പരീക്ഷ എഴുതുന്നത്.
നായന്മാര്‍മൂല ടിഐഎച്ച്എസ്എസാണ് കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുന്നത്. എസ്‌സി വിഭാഗത്തില്‍ 324 ആണ്‍കുട്ടികളും 340 പെണ്‍കുട്ടികളും എസ്ടി വിഭാഗത്തില്‍ 283 ആണ്‍കുട്ടികളും 264 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. സ്‌കൂളുകളില്‍ സ്റ്റഡി അവധി അനുവദിച്ചിട്ടുണ്ട്.
വിജയശതമാനം ഉയര്‍ത്താന്‍ വിവിധ വിദ്യാലയങ്ങളില്‍ ട്യൂഷന്‍ ക്ലാസുകളും നടന്നുവരുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ വിജയശതമാനം ഉയര്‍ത്താനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു.
കുട്ടികളുടെ പരീക്ഷാപേടി ഒഴിവാക്കാന്‍ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംശയമുള്ള കുട്ടികള്‍ക്ക് ഹലോടീച്ചര്‍ ഫോണ്‍ ഇന്‍ പരിപാടിയും സംഘടിപ്പിച്ചുവരുന്നുണ്ട്.
Next Story

RELATED STORIES

Share it