thiruvananthapuram local

എസ്എസ്എല്‍സി : ഗ്രാമീണ മേഖലയില്‍ തിളക്കമാര്‍ന്ന വിജയം



നെടുമങ്ങാട്: ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഗ്രാമീണ മേഖലകളിലെ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി വിജയം.സര്‍ക്കാര്‍ സ്‌കൂളുകളുടെ മുന്നേറ്റമാണ് ശ്രദ്ധേയം. നെടുമങ്ങാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂവത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,നെടുമങ്ങാട് ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ,കരുപ്പൂര് ഗവ.ഹൈസ്‌കൂള്‍,അരുവിക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഈ പട്ടികയില്‍ പ്രഥമസ്ഥാനത്താണ്. നെടുമങ്ങാട് ദര്‍ശന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഉഴമലയ്ക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ആനാട് എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എന്നീ എയ്ഡഡ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ മുന്‍ വര്‍ഷങ്ങളെപ്പോലെ നൂറുമേനി വിജയം ഇക്കുറിയും നേടി. നെടുമങ്ങാട് ഗേള്‍സ് സ്‌കൂളില്‍ പരീക്ഷ എഴുതിയ 384  കുട്ടികളില്‍ 376 പേര്‍ വിജയിച്ചു.98  ശതമാനം വിജയം.25  പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുണ്ട്. 26 പേര്‍ക്ക് ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചു. മഞ്ച ബോയ്‌സ് ഹൈസ്‌കൂളില്‍ 99 ശതമാനമാണ് വിജയം . 51  കുട്ടികളാണ് പരീക്ഷ എഴുതിയത്. 50  പേര്‍ വിജയിച്ചു. കരുപ്പൂര് ഗവ.ഹൈസ്‌കൂളില്‍ 93  ശതമാനം വിജയം നേടാനായി. 134 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 124  പേര്‍ വിജയിച്ചു. ഒരാളിന് എല്ലാ വിഷയത്തിനും എ പ്ലസും ആറു  പേര്‍ക്ക് ഒമ്പത് വിഷയത്തിന്   എ പ്ലസുമുണ്ട്.നെടുമങ്ങാട് ദര്‍ശന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കുറിയും നൂറു ശതമാനമാണ് വിജയം. 213  കുട്ടികളാണ് പരീക്ഷ എഴുതിയത്. 18  കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.35  വിദ്യാര്‍ഥികള്‍ക്ക് 9 വിഷയത്തിന് എ പ്ലസ് നേടാനായി. ആനാട് എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 95 ശതമാനം വിജയം നേടാനായി. 297 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 252  പേര്‍ വിജയിച്ചു.ഒരാളിന്  മുഴുവന്‍ വിഷയത്തിനും എ പ്ലസുണ്ട്. 6  പേര്‍ക്ക് 9 വിഷയത്തില്‍ എ പ്ലസുണ്ട്.ഉഴമലയ്ക്കല്‍ ശ്രീ നാരായണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ 99.5  ശതമാനവും മലയാളം മീഡിയത്തില്‍ 98 ശതമാനവുമാണ് വിജയം .ആകെ പരീക്ഷ എഴുതിയ 422 പേരില്‍ 412  പേര്‍ വിജയിച്ചു. 20  കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഒമ്പത് വിഷയങ്ങള്‍ക്ക് 20 കുട്ടികള്‍ക്ക് എ പ്ലസ് ലഭിച്ചു. പൂവത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 99  ശതമാനമാണ് വിജയം.82  കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 81 പേര്‍ വിജയിച്ചു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഒരു കുട്ടി നേടി. അരുവിക്കര ഗവ.സ്‌കൂളില്‍  158  പേര്‍ വിജയിച്ചു. ആകെ 161  പേരാണ് പരീക്ഷയ്ക്കിരുന്നത്.15  പേര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസുണ്ട്. 97  ശതമാനമാണ് ഇവിടത്തെ വിജയം. പനവൂര്‍  ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 95 ശതമാനമാണ് വിജയം.ഇവിടെ പരീക്ഷ എഴുതിയ  155  പേരില്‍ 148 പേര്‍ വിജയിച്ചു.നാലുപേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പഌസുണ്ട്.
Next Story

RELATED STORIES

Share it