Idukki local

എസ്എസ്എല്‍സി : ഇടുക്കിക്ക് 96.97 % വിജയം



തൊടുപുഴ: എസ്എസ്എല്‍സി പരീക്ഷയില്‍ ഇടുക്കി റവന്യൂ ജില്ലയില്‍ 96.97 ശതമാനം.6741 ആണ്‍കുട്ടികളും 6252 പെണ്‍കുട്ടികളും എസ്എസ്എല്‍സി പരീക്ഷ എഴുതിയ ജില്ലയില്‍ 6478 ആണ്‍കുട്ടികളും 6121 പെണ്‍കുട്ടികളും  ഉന്നത പഠനത്തിനു അര്‍ഹരായി.ആകെ 12599 കുട്ടികളാണ് ഉന്നത പഠനത്തിനായി അര്‍ഹരായത്.  453 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. രണ്ട് വിദ്യാഭ്യാസ ജില്ലകളിലും പെണ്‍കുട്ടികളാണ് എ പ്ലസ്  കരസ്ഥമാക്കിയവരില്‍ ഭൂരിപക്ഷവും.കട്ടപ്പനയില്‍ 65 ആണ്‍കുട്ടികളും 141 പെണ്‍കുട്ടികളുമുള്‍പ്പടെ   206 പേരും തൊടുപുഴയില്‍ 71 ആണ്‍കുട്ടികളും 176 പെണ്‍കുട്ടികളുമായി 247 പേരുമാണ് എ പ്ലസ് വിജയം നേടിയത്.  ഇടുക്കി റവന്യു വിദ്യാഭ്യാസ ജില്ലയില്‍ രണ്ടു വിദ്യാഭ്യാസ  ജില്ലകളുണ്ട്.തൊടുപുഴയും കട്ടപ്പനയും. ജില്ലയില്‍ 71 സ്‌കൂളുകളാണ് നൂറുമേനി വിജയം നേടിയവര്‍.തൊടുപുഴ വിഭ്യാഭ്യാസ ജില്ലയില്‍ 98.18 വിജയശതമാനമാണ് വിജയം.2960 ആണ്‍കുട്ടികളും 2856 പെണ്‍കുട്ടികളും  ഉള്‍പ്പെടെ ആകെ 5816  കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 2896 ആണ്‍കുട്ടികളും 2814 പെണ്‍കുട്ടികളും ചേര്‍ന്ന് 5710  കുട്ടികള്‍ ഉന്നത പഠനത്തിന്  അര്‍ഹരായി. കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 95.99 ശതമാനം വിജയം കരസ്ഥമാക്കി. 3781 ആണ്‍കുട്ടികളും 3396 പെണ്‍കുട്ടികളുമായി മൊത്തം 7177 പേര്‍ പരീക്ഷയെഴുതി.3582 ആണ്‍കുട്ടികളും 3307 പെണ്‍കുട്ടികളുമായി 6889 കുട്ടികള്‍ വിജയിച്ചു. കട്ടപ്പന വിദ്യാഭ്യാസ  ജില്ലയില്‍ എസ്‌സി, എസ്ടി,  ഒബിസി  വിഭാഗത്തില്‍ 3694 കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുത്തു. 3494 കുട്ടികള്‍ ഉന്നത വിഭ്യാഭ്യാസത്തിനു അര്‍ഹത നേടിയപ്പോള്‍ കട്ടപ്പനയക്കു ഈ വിഭാഗത്തില്‍ 94.59 ശതമാനം വിജയം. എസ് സി വിഭാഗത്തില്‍ 1271 കുട്ടികളും എസ്ടി വിഭാഗത്തില്‍ 234 കുട്ടികളും ഒബിസി   വിഭാഗത്തില്‍ 2189 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ എസ് സി വിഭാഗത്തില്‍ 1192 കുട്ടികളും എസ്ടിവിഭാഗത്തില്‍ 197 കുട്ടികളും ഒബിസി വിഭാഗത്തില്‍ 2105 കുട്ടികളും  ഉന്നതപഠനത്തിനു അര്‍ഹരായി. തൊടുപുഴ  വിദ്യാഭ്യാസവിഭാഗത്തില്‍ നിന്നും എസ്‌സി വിഭാഗത്തില്‍ 351 കുട്ടികളും 477 എസ്ടി വിഭാഗക്കാരും 2329 ഒബിസി വിഭാഗക്കാരുമായ കുട്ടികളും പരീക്ഷ എഴുതി. 98.04 ശതമാനമാണ് വിജയിച്ചത്. എസ്.സി വിഭാഗത്തില്‍ 340 കുട്ടികളും 452 എസ്ടി വിഭാഗക്കാരായ കുട്ടികളും 2303 ഒബിസി വിഭാഗക്കാരുമായ കുട്ടികളും  ഉന്നത പഠനത്തിനു തൊടുപുഴയില്‍ അര്‍ഹരായി.  കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍  മലയാളം ഒന്നാം പേപ്പറില്‍ 2670 പേര്‍ എ പ്ലസ് കരസ്ഥമാക്കി.  3784 പേര്‍ രണ്ടാം ഭാഷയിലും 2025 പേര്‍ ഇംഗ്ലീഷിലും ഹിന്ദിയില്‍ 1745 പേരും എപ്ലസ്  നേടി. സോഷ്യല്‍ സയന്‍സ്-942,  ഫിസിക്‌സ്-1547,  കെമിസ്ട്രി- 891,  ബയോളജി-1674, കണക്ക്-262, ഐടി-2607  പേരും എ പ്ലസ് കരസ്ഥമാക്കി.  താടുപുഴ  വിദ്യാഭ്യാസ ജില്ലയില്‍ 2675 പേര്‍ മലയാളം ഒന്നാം ഭാഷയിലും 3679 പേര്‍ രണ്ടാം ഭാഷയിലും 1907 പേര്‍ ഇംഗ്ലീഷിലും 1918പേര്‍ ഹിന്ദിയിലും, സോഷ്യല്‍ സയന്‍സ്-966,  ഫിസിക്‌സ്-1524,  കെമിസ്ട്രി-963,  ബയോളജി-1748,  കണക്ക്-300, ഐടി 2746 പേരും  എ പ്ലസ് കരസ്ഥമാക്കി.
Next Story

RELATED STORIES

Share it