എസ്എസ്എഫ് സംസ്ഥാന സാഹിത്യോല്സവ്: മലപ്പുറം ഈസ്റ്റ് ജില്ലയ്ക്ക് കിരീടം
BY kasim kzm10 Sep 2018 1:59 AM GMT
kasim kzm10 Sep 2018 1:59 AM GMT
ചെമ്മാട്: 25ാമത് എസ്എസ്എഫ് സംസ്ഥാന സാഹിത്യോല്‍ സവില്‍ 542 പോയിന്റുമായി മലപ്പുറം ഈസ്റ്റ് ജില്ലാ ടീമിന് തുടര്‍ച്ചയായി മൂന്നാംതവണയും കിരീടം. 496 പോയിന്റുമായി മലപ്പുറം വെസ്റ്റ് രണ്ടാംസ്ഥാനവും 484 പോയിന്റ് നേടിയ കോഴിക്കോട് മൂന്നാംസ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ മലപ്പുറം വെസ്റ്റിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരിയും മൂന്നാം സ്ഥാനക്കാരായ കോഴിക്കോടിന് എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാടും ട്രോഫി നല്കി. കാംപസ് വിഭാഗം മല്‍സരത്തില്‍ പത്തനംതിട്ട ജില്ലയിലെ എസ്എഎസ് കോളജ് കോന്നി ഒന്നാം സ്ഥാനം നേടി. സാഹിത്യോല്സവ് കലാപ്രതിഭയായി 30 പോയിന്റ് നേടിയ തൃശൂര്‍ ജില്ലയിലെ ഇ എസ് അശ്കറും സര്‍ഗപ്രതിഭയായി 17 പോയിന്റ് നേടിയ കൊല്ലം ജില്ലയിലെ ബി മുഹമ്മദും തിരഞ്ഞെടുക്കപ്പെ ട്ടു. അടുത്ത വര്‍ഷത്തെ സാഹിത്യോല്‍സവിന് ആതിഥേയത്വം വഹിക്കുന്ന തൃശൂര്‍ ജില്ലയ്ക്ക് സ്വാഗതസംഘം ചെയര്മാന് എം എന്‍ കുഞ്ഞഹമ്മദ് ഹാജി പതാക കൈമാറി. സംഘടനയ്ക്കു കീഴില്‍ പുതുതായി ആരംഭിക്കുന്ന ഓണ്‍ലൈന്‍ ഇസ്ലാമിക് കോഴ്സിന്റെ ലോഞ്ചിങ്, ചടങ്ങില്‍ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു. സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര് ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ല്യാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി, മഞ്ഞപ്പറ്റ ഹംസ മുസ്ല്യാ ര്‍, പി കെ എസ് തങ്ങള്‍ തലപ്പാറ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സംസാരിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT