malappuram local

എസ്എസ്എഫ് കാംപസ് ധര്‍മ സഞ്ചാരം നാളെ

മലപ്പുറം: എസ്എസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാംപസുകളിലൂടെയുള്ള ധര്‍മസഞ്ചാരം നാളെ തുടങ്ങും. ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ 21ന് നടക്കുന്ന കാംപസ് സമ്മേളനത്തിന്റെ പ്രചാരണമായിട്ടാണ് ധര്‍മ സഞ്ചാരം നടക്കുന്നത്. രാഷ്ടീയ ചേരികളായി തിരിഞ്ഞ് കാംപസുകളില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും വിദ്യാര്‍ഥികളെ നിശ്ക്രിയമാക്കുകയും ചെയ്യുന്ന വര്‍ത്തമാനത്തെ ധര്‍മ സഞ്ചാരം തിരുത്തും.
അധര്‍മവും അനീതിയും വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രസരിക്കുന്നതോടൊപ്പം ലൈംഗികതയും അരാഷ്ട്രീയതയും ജീവിതം തന്നെ മറന്നു പോവുന്ന തലത്തിലേക്കാണ് കാംപസ് പരിസരം രൂപപ്പെടുത്തുന്നത്. സാമൂഹിക ബോധത്തിലേക്കും ധര്‍മ സംസ്ഥാപനത്തിലേക്കും ഉണര്‍ത്തി എടുക്കാനുള്ള ശ്രമത്തിലാണ് എസ്എസ്എഫ്.
കാംപസ് ധര്‍മ സഞ്ചാരം നാളെ മലപ്പുറം ഗവ. കോളജില്‍ നിന്ന് യാത്ര തുടങ്ങും. സഞ്ചാരം ക്യാപ്റ്റനും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം അബ്ദുറഹ്മാന് പതാക കൈമാറി സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവുര്‍ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന സമ്മേളനത്തില്‍ എസ്എസ്എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ സൈനുദ്ധീന്‍ സഖാഫി, എസ്എസ്എഫ് സംസ്ഥാന കാംപസ് സെക്രട്ടറി ഡോ. നൂറുദ്ധീന്‍ റാസി, എസ്എസ് എഫ് ജില്ലാ പ്രസിഡന്റ് എം ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ സംസാരിക്കും.
Next Story

RELATED STORIES

Share it