Alappuzha local

എസ്എഫ്‌ഐ വിദ്യാര്‍ഥി നേതാവിനെ രണ്ടംഗ സംഘം അക്രമിച്ചതായി പരാതി



രാമങ്കരി: എസ്എഫ്‌ഐ വിദ്യാര്‍ഥി നേതാവിനെ സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം അക്രമിച്ചതായി പരാതി. കിടങ്ങറ ഗവ: ഹയര്‍ സെക്കന്ററി പ്ലസ് ടു വിദ്യാര്‍ഥിയും ബാലസംഘം കുട്ടനാട് ഏരിയാസെക്രട്ടറിയും എസ്എഫ്‌ഐ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ വേഴപ്ര കോളനിയില്‍ കുഞ്ഞുമോള്‍ ശിവദാസിന്റെ മകനുമായ   ശങ്കര്‍ദാസിന് (17)നേരെ ആയിരുന്നു അക്രമം.  സ്‌ക്കൂട്ടറില്‍ എത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പറയുന്നു.  ഇന്നലെ രാവിലെ 10 30ഓടെയായിരുന്നു സംഭവം.  ഉടനെ തന്നെ നാട്ടുകാരും മറ്റു സുഹൃത്തുക്കളും ചേര്‍ന്ന് കിടങ്ങറ കുരിശുംമൂട് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ രാമങ്കരി പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it