wayanad local

എസ്എഫ്‌ഐ ലീഡ് ബാങ്ക് ധര്‍ണ നടത്തി

കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ഥികളോടുള്ള ബാങ്കുകളുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡ് ബാങ്ക് ധര്‍ണ നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ എ അനുപ്രസാദ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതിത്തള്ളണമെന്നും തിരിച്ചടവിനനുസൃതമായി ജോലി ലഭിക്കുന്നതു വരെ ജപ്തി നടപടികള്‍ ആരംഭിക്കരുതെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി വി ഹാരിസ്, മുഹമ്മദ് ഷാഫി, ഹരികൃഷ്ണന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എം എസ് ഫെബിന്‍, അര്‍ജുന്‍ ഗോപാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it