എസ്എഫ്‌ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

പൂച്ചാക്കല്‍(ആലപ്പുഴ): എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി മൂവ്‌മെ ന്റ് പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്കുതര്‍ക്കം സംഘട്ടനത്തി ല്‍ കലാശിച്ചു. സംഘട്ടനത്തി ല്‍ മഹാരാജാസ് കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാവ് കെ ജി ആനന്ദ് (21) അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ആനന്ദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയില്‍ അരൂക്കുറ്റി വടുതലയിലായിരുന്നു സംഭവം. സംഘട്ടനത്തില്‍ ഏര്‍പ്പെട്ടവര്‍ മുമ്പ് കോളജ് പഠനം പൂര്‍ത്തിയാക്കിയവരാണ്. സംഘര്‍ഷത്തിലുള്‍പ്പെട്ട ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഇസ്ഹാഖിനും കൂട്ടര്‍ക്കും ആനന്ദിന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മഹാരാജാസ് കോളജില്‍ പ്രവര്‍ത്തന സ്വാതന്ത്യം അനുവദിച്ചിരുന്നില്ല. മാത്രമല്ല പഠനകാലത്ത് ആനന്ദ് ഇസ്ഹാഖിനെ പല തവണ ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്നു നല്‍കിയ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ കേസുകള്‍ പിന്‍വലിക്കണമെന്ന് പലതവണ ആനന്ദ് ഇസ്ഹാഖിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഇരുവരും അരൂക്കുറ്റി വടുതലയിലെ വിവാഹ പാര്‍ട്ടിയില്‍ കണ്ടുമുട്ടുകയും കേസ് പിന്‍വലിക്കണമെന്ന് ആനന്ദ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കേസ് പിന്‍വലിക്കില്ലെന്നു പറഞ്ഞതോടെ ഇരുവരും വാക്കുതര്‍ക്കത്തിലായി. തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകരും സംഘടിച്ച് പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. സംഘട്ടനത്തിനിടയില്‍ ഇസ്ഹാഖി ന്റെ കൈയിലിരുന്ന വസ്തു വീശിയെന്നും തുടര്‍ന്ന് ആനന്ദിന് പരിക്ക് പറ്റിയെന്നുമാണ് എസ്എഫ്‌ഐ നേതാക്കളുടെ ആരോപണം. കൈക്കും കണ്ണിനും പരിക്കേറ്റ ആനന്ദ് എറണാക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടി. കൂടാതെ ആനന്ദിന് ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കുണ്ട്. ഇയാള്‍ സമീപത്തെ ആശുപത്രിയിലും ചികില്‍സതേടി.
എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ഇസ്ഹാഖും സഹോദരന്‍ ഇസ്മായിലും പിന്നീട് ചികില്‍സതേടി. കേസ് പിന്‍വലിക്കിെല്ലന്ന് പറഞ്ഞോടെ തന്നെ മര്‍ദിക്കുകയായിരുന്നെന്ന് ഇസ്ഹാഖ് പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇരുകൂട്ടരും പൂച്ചാക്കല്‍ പോലിസി ല്‍ പരാതിനല്‍കി. സംഭവത്തി ല്‍ ഇടതുപക്ഷം വ്യാപകമായി വ്യാജപ്രചാരണം നടത്തുകയാണെന്നും ഫ്രറ്റേണിറ്റിയെ വ്യാജ പ്രചാരണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുകയാെണന്നും എസ്എഫ്‌ഐ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it