Flash News

എസ്എഫ്‌ഐ നേതാവിനെതിരായ ആക്രമണത്തില്‍ ദുരൂഹതയേറുന്നു: മൊഴിയില്‍ വൈരുധ്യം; ശാസ്ത്രീയ പരിശോധന നടത്താന്‍ പോലിസ്

എസ്എഫ്‌ഐ നേതാവിനെതിരായ ആക്രമണത്തില്‍ ദുരൂഹതയേറുന്നു: മൊഴിയില്‍ വൈരുധ്യം; ശാസ്ത്രീയ പരിശോധന നടത്താന്‍ പോലിസ്
X
പത്തനംതിട്ട: എസ്എഫ്‌ഐ നേതാവിനെ അജ്ഞാതസംഘം ആക്രമിച്ചെന്ന ആരോപണത്തില്‍ ദുരൂഹതയേറുന്നു. സംഭവത്തില്‍ പോലിസ് പരിശോധന ഊര്‍ജിതമാക്കി. കൈക്ക് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുള്ള എസ്എഫ്‌ഐ ജില്ലാകമ്മിറ്റിയംഗം ഉണ്ണി രവി(21)യുടെ മൊഴിയിലും വ്യക്തതയില്ല. ആശുപത്രിയിലെത്തിച്ച ഉടനെ ആര്‍എസ്എസ് -എബിവിപി പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നാണ് ഉണ്ണി ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി അധികൃതരെ അറിയിച്ചത്. പിന്നീട് കൂടുതല്‍ നേതാക്കള്‍ എത്തിയതോടെ എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ഉണ്ണി മൊഴി തിരുത്തി. ഇയാളുടെ കൈയ്യിലെ മുറിവിലും ദുരൂഹതയുണ്ട്.



സംഭവത്തില്‍ പോലിസിന് അക്രമികളെ സംഭവിച്ച് വ്യക്തമായ സൂചന ഇതുവരേയും ലഭിച്ചിട്ടില്ല. മൊഴിയില്‍ വൈരുധ്യം നിലനില്‍ക്കുന്നതിനാല്‍ പോലിസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമം സംബന്ധിച്ച് വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ഉണ്ണി രവിയെ ഉപയോഗപ്പെടുത്തി ശാസ്ത്രീയ പരിശോധന നടത്താനാണ് പോലിസിന്റെ നീക്കം. അതേസമയം, നേരത്തെ മലയാലപ്പുഴ സ്വദേശിയായ എബിവിപി പ്രവര്‍ത്തകന്‍ ആദര്‍ശിനെ പത്തനംതിട്ട ബസ്്സ്റ്റാന്റില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ ഉണ്ണി രവിയ്ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സോഷ്യല്‍മീഡിയകളില്‍ ഉണ്ണിരവിക്കെതിരെ എബിവിപിക്കാര്‍ ഭീഷണിയും ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞരാത്രി താഴെവെട്ടിപ്രം റിങ്‌റോഡില്‍ ഇടതുഭാഗത്തുകൂടെ ബൈക്കില്‍ മറികടന്ന് പിന്നില്‍ നിന്നെത്തിയ സംഘം വടിവാളുകൊണ്ട് ഉണ്ണി രവിയെ വെട്ടിയെന്നാണ് സിപിഎം ആരോപണം. തുടര്‍ന്ന് നഗരത്തില്‍ പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐഎസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വര്‍ഗീയ ചുവയുള്ള മുദ്രാവാക്യം വിളിക്കുകയും എസ്ഡിപിഐ കൊടിമരങ്ങള്‍ നശിപ്പിച്ച് സംഘര്‍ഷത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറേദിവസങ്ങളായി എസ്ഡിപിഐക്കെതിരേ ജില്ലയിലുടനീളം വ്യാപകമായ കുപ്രചാരണങ്ങളാണ് സിപിഎം നടത്തുന്നത്. എസ്എഫ്‌ഐ നേതാവിനെതിരായ അക്രമണവും ഇത്തരത്തില്‍ സിപിഎം ആസൂത്രണം ചെയ്തതാണോയെന്ന സംശയവും ചിലകോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it