എസ്എഫ്‌ഐ നന്നാവണമെങ്കില്‍ ആദ്യം സിപിഎം നന്നാവണം

തിരുവനന്തപുരം: എതിരാളികള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന് എസ്എഫ്‌ഐയെ ഉപദേശിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം സംഘടനയില്‍ അത് നടപ്പാക്കുമോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത സിപിഎമ്മിന്റെ ഫാഷിസ്റ്റ് നിലപാടാണ് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത്. സിപിഎമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ്എഫ്‌ഐക്കും കിട്ടിയിട്ടുള്ളത്.  എസ്എഫ്‌ഐ നന്നാവണമെങ്കില്‍ സിപിഎം ആദ്യം ജനാധിപത്യ ശൈലി സ്വീകരിക്കണമെന്നും കുമ്മനം പറഞ്ഞു.
Next Story

RELATED STORIES

Share it