Kollam Local

എസ്എഫ്‌ഐ കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിന് അപമാനം:കാംപസ് ഫ്രണ്ട്

ശാസ്താംകോട്ട: എസ് എഫ് ഐയുടെ മുസ്്‌ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരേ കാംപസ് ഫ്രണ്ട് ശാസ്താംകോട്ട ഏരിയാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് അജ്മല്‍ ഹുസൈന്‍ ശൂരനാട് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ശക്തമായ മുസ്്‌ലിം വിരുദ്ധതയാണ് എസ് എഫ് ഐ വച്ച് പുലര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്്‌ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിഷേധിക്കപ്പെട്ടപ്പോഴും ഹാദിയ എന്ന ഇരുപത്തിനാല് വയസ്സുകാരി മുഴുവന്‍ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് ആറ് മാസക്കാലമായി ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമായിട്ടും ഒരു പ്രതിഷേധത്തിന് തയ്യാറാകത്തവര്‍ ഇപ്പോള്‍ കാണിക്കുന്ന കോപ്രായങ്ങള്‍ തികഞ്ഞ മുസ്്‌ലിം വിരുദ്ധതയുടെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചപ്പോള്‍ ഒരു പ്രതിഷേധത്തിന് തയ്യാറാകാത്ത ഈ കപടമതേതര വാദികളുടെ മുഖം കേരളസമൂഹം മനസ്സിലാക്കണമെന്ന് അധ്യക്ഷത വഹിച്ച ഏരിയാ സെക്രട്ടറി അന്‍വര്‍ സിയാദ് പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗങ്ങളായ നൗഫല്‍ പോരുവഴി, അജ്മല്‍ സിനിമാപറമ്പ് ,അജ്മല്‍ ഷാ മൈനാഗപ്പള്ളി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it